LiveTV

Live

National

സമാജ്‌വാദി പാര്‍ട്ടി വാരണാസിയിലെ സ്ഥാനാര്‍ഥിയെ മാറ്റി

സമാജ്‌വാദി പാര്‍ട്ടി വാരണാസിയിലെ സ്ഥാനാര്‍ഥിയെ മാറ്റി

വാരണാസിയില്‍ ശാലിനി യാദവിന് പകരം മഹാസഖ്യം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ പിന്തുണക്കാനാണ് മഹാസഖ്യത്തിന്‍റെ തീരുമാനം. സൈന്യത്തിനെതിരായ മോദി സര്‍ക്കാര്‍ നയങ്ങള്‍ ചര്‍ച്ചയാകുന്നതോടൊപ്പം കനത്ത പോരാട്ടത്തിന് കൂടിയാണ് വാരണാസിയില്‍ കളമൊരുങ്ങുന്നത്. അതേസമയം അജയ് റായിയുടെ സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

2017ല്‍ സൈന്യത്തിന്‍റെ ദൈന്യത എടുത്തുപറഞ്ഞ് ഫേസ് ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. ഇതിന് ശേഷം സൈന്യത്തിന്റെ സേവനങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദിയുടെ സൈന്യത്തിനെതിരായ നയങ്ങള്‍ക്കെതിരെ ബഹാദൂര്‍ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ വാരണാസിയില്‍ നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു. ഇദ്ദേഹത്തെ പിന്തുണക്കാനാണ് മഹാസഖ്യം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വാരണാസിയില്‍ മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായിരുന്ന ശാലിനി യാദവിന് പകരമാണ് ബഹാദൂറിനുള്ള പിന്തുണയുമായി മഹാസഖ്യം രംഗത്തെത്തിയത്. ഇതോടെ പുല്‍വാമയും ദേശീയതയും ഇന്ത്യ - പാക് പ്രശ്നവുമെല്ലാം വാരണാസിയില്‍ സജീവ ചര്‍ച്ചയാകും. ഇവയിലെല്ലാം മോദിയുടെ നയങ്ങളെ വിമര്‍ശിച്ചാകും വാരണാസിയിലെ മഹാസഖ്യത്തിന്‍റെ പ്രചാരണം.