LiveTV

Live

National

‘ബോയ്ക്കോട്ട് പെപ്സിക്കോ’; സോഷ്യല്‍ മീഡിയ കാമ്പയിനുമായി വിദ്യാര്‍ഥികള്‍

കൃഷി ചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്ന് കര്‍ഷകര്‍ക്ക് അഹമ്മദാബാദ് കോടതി നോട്ടീസ് അയച്ചിരുന്നു.

‘ബോയ്ക്കോട്ട് പെപ്സിക്കോ’; സോഷ്യല്‍ മീഡിയ കാമ്പയിനുമായി വിദ്യാര്‍ഥികള്‍

പി.പി.വി.എഫ്.ആര്‍ എന്ന നിയമത്തിന്‍റെ പിന്‍ബലത്തില്‍ കര്‍ഷക ജീവിതങ്ങളെ വെച്ച് അമ്മാനമാടുന്ന കുത്തക കമ്പനികള്‍ക്ക് ഇനി ഇരയാവാന്‍ പാടില്ല കര്‍ഷകര്‍, ഇതിനായി കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. പെപ്സിക്കോയുടെ കര്‍ഷകരോടുള്ള ക്രൂര നടപടിക്ക് എതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ത്ഥികളുടെ പ്രതികരണം.

പ്രത്യേക ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എതിരെയാണ് കമ്പനി കേസ് എടുത്തത്. ഇവര്‍ ഉത്പാതിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, കമ്പനിക്ക് മാത്രം ഉത്പാദിപ്പിക്കാന്‍ അവകാശമുള്ളതാണെന്നാണ് പരാതിയില്‍ കമ്പനിയുടെ അവകാശവാദം. പെപ്സികോയുടെ ‘ലെയ്സ്’ എന്ന പോട്ടറ്റോ ചിപ്സ് ഉത്പന്നം നിര്‍മ്മിക്കുന്നതിനുള്ള ഉരുളക്കിഴങ്ങാണ് ഇവിടുത്തെ കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും എന്ന് വാദിക്കുന്ന കമ്പനി, ഇവിടെ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നും പറയുന്നു. ഇതേത്തുടര്‍ന്ന് ഈ ഉരുളന്‍കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്ന് കര്‍ഷകര്‍ക്ക് അഹമ്മദാബാദ് കോടതി നോട്ടീസ് അയച്ചിരുന്നു.

‘ബോയ്ക്കോട്ട് പെപ്സിക്കോ’; സോഷ്യല്‍ മീഡിയ കാമ്പയിനുമായി വിദ്യാര്‍ഥികള്‍

കുട്ടികള്‍കളുടെ ഇഷ്ട ഭക്ഷ്യവസ്തുവാണ് ‘ലെയ്സ്’. പല രുചിയിലിറങ്ങുന്ന ചിപ്സ് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഈ ഇഷ്ടത്തെ നിരാകരിച്ചുകൊണ്ടാണ് #GoodByeLays #BoycottLays #BoycottPepsiCo എന്നീ ഹാഷ് ടാഗുകളോടുകൂടി പുതു തലമുറ കാമ്പയിനുമായി രംഗത്തിറങ്ങിയത്. ഇതിനുവേണ്ടി പ്രത്യേക ഫേസ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. ‘ലെയ്സ്’ മാത്രമല്ല പെപ്സിക്കോയുടെ മറ്റു പല ഉല്‍പന്നങ്ങളും വിപണിയില്‍ സുലഭമാണ്.

‘ബോയ്ക്കോട്ട് പെപ്സിക്കോ’; സോഷ്യല്‍ മീഡിയ കാമ്പയിനുമായി വിദ്യാര്‍ഥികള്‍

9 കര്‍ഷകര്‍ക്കെതിരെ നിയമനടപടിയുമായി രംഗത്ത് വന്ന കമ്പനി, 1.05 കോടി രൂപ ഓരോരുത്തരും നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് കൃഷിയെയാണ്. എന്നാല്‍ കുത്തക കമ്പനികള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. ഇങ്ങനെയുള്ള പ്രതിസന്ധികള്‍ രാജ്യത്ത് തുടരുന്നതു കൊണ്ടാണ് പലപ്പോഴും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. ഇങ്ങനെ കര്‍ഷക ജീവിതങ്ങളില്‍ കയര്‍ കുരുക്കിയ പെപ്സിക്കോ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ കൃത്യമായ നടപടി വേണം. ഇത്തരം വഞ്ചനകള്‍ക്ക് കോടതി കയറിയിറങ്ങുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പെപ്സിക്കോ തയ്യാറാവുകയും വേണം. സ്വതന്ത്ര വ്യാപാര കരാറിന്‍റെ സ്വാധീനത്തോടെ പേറ്റന്‍റ് നിയമങ്ങളും വ്യവസ്ഥകളും കര്‍ഷക ജീവനുകള്‍ക്കു ഭീഷണിയാവുമ്പോള്‍ അതിനെതിരെയിറങ്ങാന്‍ അവരുടെ കൈ പിടിച്ചുയര്‍ത്താന്‍ നാം ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.