LiveTV

Live

National

അമേഠിയില്‍ രാഹുല്‍ തോറ്റാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ധു

ബി.ജെ.പിയോട് കൂറു പുലർത്തുന്നവരെ ദേശസ്നേഹികളായും പാർട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നത്.

അമേഠിയില്‍ രാഹുല്‍ തോറ്റാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നവജ്യോത് സിംഗ് സിദ്ധു

സോണിയാ ഗാന്ധിയിൽ നിന്നും എല്ലാവരും ദേശീയത പഠിക്കണമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു. റായ്ബറേലിയിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയപ്പെട്ടാൽ താന്‍ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു.

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണം തെറ്റാണെന്നും, രാജ്യത്തിന് ആവശ്യമായ സൂചി മുതൽ വിമാനം വരെയുള്ള കാര്യങ്ങൾ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയോട് കൂറുപുലർത്തുന്നവരെ ദേശസ്നേഹികളായും പാർട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നത്.‌ റഫാല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിനു വഴിവെയ്ക്കുമെന്നും നവജ്യോത് സിംഗ് സിദ്ധു കൂട്ടിച്ചേർത്തു.