LiveTV

Live

National

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; കേന്ദ്രമന്ത്രിയുടെ കാര്‍ അടിച്ചു തകര്‍ത്തു

ബൂത്തുകളില്‍ കേന്ദ്രസേന എത്താതെ പോളിങ് ആരംഭിക്കരുതെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാകരിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; കേന്ദ്രമന്ത്രിയുടെ കാര്‍ അടിച്ചു തകര്‍ത്തു

പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ പോളിങ് സ്റ്റേഷനു മുന്നില്‍ വച്ച് അടിച്ചു തകര്‍ത്തു. 199-ാം ബൂത്തിലാണ് സുപ്രിയോയുടെ കാര്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിവീശുകയായിരുന്നു.

ബൂത്തുകളില്‍ കേന്ദ്രസേന എത്താതെ പോളിങ് ആരംഭിക്കരുതെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാകരിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.