LiveTV

Live

National

ഫോണി ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ല

തമിഴ്നാട് തീരത്തിന്റെ വടക്ക് കിഴക്കായി രൂപം കൊണ്ട ചുഴലിക്കാറ്റ്, ഇന്ന് തീവ്രതയിലെത്തും. 

ഫോണി ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ല

ഫോണി ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട് തീരത്തിന്റെ വടക്ക് കിഴക്കായി രൂപം കൊണ്ട ചുഴലിക്കാറ്റ്, ഇന്ന് തീവ്രതയിലെത്തും. 1050 കിലോമീറ്റർ അകലെയുള്ള ഫോണി, ചൊവാഴ്ചയോ അടുത്ത ദിവസമോ തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങും. എന്നാൽ തീരത്ത് നിന്ന് ഇരുനൂറ് മുതൽ മുന്നൂറ് കിലോമീറ്റർ അകലെവച്ച് കാറ്റിന്റെ ദിശ മാറും. അതിനാൽ തീരത്തേയ്ക്ക് എത്തില്ല. കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകാനും സാധ്യതയുണ്ട്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പാലക്കാട് , മലപ്പുറം , വയനാട് , കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.