LiveTV

Live

National

കുറ്റവാളികളാല്‍ നിറയുമോ പാര്‍ലമെന്റ്?

ക്രിമിനൽ കേസുകളുള്ള രാഷ്ട്രീയ പ്രവർത്തകരുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ പാര്‍ലമെന്‍റ് നടപ്പിലാക്കണം.

കുറ്റവാളികളാല്‍ നിറയുമോ പാര്‍ലമെന്റ്?

2019ലെ ലോക്‍സഭ തെര‍ഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഏപ്രിൽ 29ന് നടക്കാനിരിക്കുകയാണ് എന്നാൽ മത്സരിക്കുന്ന 210ഓളം സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസുകളുണ്ട്, ഇതിൽ 158 കേസുകൾ ഗുരുതരമായതും 12ഓളം കേസുകൾക്ക് ശിക്ഷ വിധിക്കപ്പെട്ടതുമാണ് എൻ.‍ഡി.ടി.വിയുടെ പഠനപ്രകാരം പുറത്തുവിട്ടത്. ക്രിമിനൽ കേസുകളുള്ള രാഷ്ട്രീയ പ്രവർത്തകരുടെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ചുള്ള നിയമങ്ങള്‍ പാര്‍ലമെന്‍റ് നടപ്പിലാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതു നടപ്പിലാക്കുന്നതിനു പാര്‍ലമെന്‍റിന് വീഴ്ച സംഭവിച്ചു. ഇതെത്തുടര്‍ന്നാണ് 2014ലെ പോലെ തന്നെ 2019ലും സ്ഥാനാര്‍ഥി പട്ടികയില്‍ ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ ഇടം പിടിച്ചത്, ഇതിൽ കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുള്ള അഞ്ച് സ്ഥാനാർഥികളും കൊലപാതക ശ്രമത്തിനുൾപ്പെട്ടിട്ടുള്ള 24 സ്ഥാനാർഥികളും സ്ത്രീകൾക്കെതിരെയുള്ള കേസിൽ ഉൾപ്പെട്ടിട്ടുള്ള 21 സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്.

ക്രിമിനല്‍ പശ്ചാത്തലമുള്ള പാര്‍ലമെന്‍ററി അംഗങ്ങളുടെ ശതമാനം
ക്രിമിനല്‍ പശ്ചാത്തലമുള്ള പാര്‍ലമെന്‍ററി അംഗങ്ങളുടെ ശതമാനം

ഔട്ട് ലുക്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2014ൽ അധികാരത്തിൽ വന്ന മോദി സർക്കാരിന്റെ ഭാരതീയ ജനതാ പാർട്ടിയിലെ എം.പിമാർക്കും എം.എൽ.എമാർക്കുമാണ് സ്ത്രീകൾക്കെതിരെയുള്ള കേസുകൾ കൂടുതൽ. ക്രിമിനലുകളെ സ്ഥാനാര്‍ഥിയാക്കാന്‍ ഒട്ടു മടിക്കാതെയാണ് രാഷ്ട്രീയ പാർട്ടികൾ ഈ പ്രാവിശ്യവും രംഗത്തെത്തിയിട്ടുള്ളത്.

ഗുരുതരമായ ക്രിമിനല്‍ കേസുള്ള പാര്‍ലമെന്‍ററി അംഗങ്ങളുടെ ശതമാനക്കണക്ക്.
ഗുരുതരമായ ക്രിമിനല്‍ കേസുള്ള പാര്‍ലമെന്‍ററി അംഗങ്ങളുടെ ശതമാനക്കണക്ക്.

നിലവിൽ അവസാനിച്ച ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട ഇലക്ഷനിലും ക്രിമിനൽ സ്ഥാനാർഥികളുണ്ടായിരുന്നു,

ആദ്യ ഘട്ടത്തിൽ 1266 സ്ഥാനാർഥികളിൽ 213 ക്രിമിനൽ സ്ഥാനാർഥികളാണുള്ളത്, ഇതിൽ 146 പേർക്ക്
ഗുരുതരമായ കേസുമുണ്ട്
ദി എക്കണോമിക്സ് ടൈംസിന്റെ പഠനപ്രകാരം പുറത്തു വിട്ടത്.

രണ്ടാം ഘട്ടത്തിൽ 1590 സ്ഥാനാർഥികളാണുള്ളത് അതിൽ 251 പേർക്കാണ് ക്രിമിനൽ കേസുള്ളത് അതിൽ 27 സ്ഥാനാർ‍ഥികളക്ക് തീർപ്പ് കൽപ്പിക്കാത്ത കേസുമുണ്ട് ടൈംസ് ഒാഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം.

മൂന്നാം ഘട്ടത്തിൽ 1612 സ്ഥാനാർഥികളിൽ 570 സ്ഥാനാർഥികൾക്കാണ് ക്രിമിനൽ കേസുള്ളത് എൻ.‍ഡി.ടി.വിയുടെ പഠനപ്രകാരം.

2014 ലെ പാര്‍ലമെന്‍ററി അംഗങ്ങള്‍ക്ക് ചുമതലപ്പെട്ട കേസ് വിഭാഗങ്ങള്‍
2014 ലെ പാര്‍ലമെന്‍ററി അംഗങ്ങള്‍ക്ക് ചുമതലപ്പെട്ട കേസ് വിഭാഗങ്ങള്‍

അഭിനവ് ഭാരത് സംഘടനയുടെ നേതാവായ മാലേക്കാവ് സ്ഫോടനക്കേസിൽ പ്രതിച്ചേർക്കപ്പെട്ട പ്രഗ്യാ സിംഗ് താക്കൂറാണ് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർഥി. മതവിദ്വോഷം കുത്തിനിറച്ചാണ് ഇവിടെ ബി.ജെ.പി മുന്നേറുന്നത്. കോൺ
ഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനെതിരെയാണ് ഇവർ മൽസരിക്കുന്നത്, ഭോപ്പാൽ മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ സ്ഥാനാർഥിയാക്കിയിരുന്നത്, ഇദ്ദേഹം എത്തിയതോടെ സ്ഥാനാർഥിക്കുള്ള തിരച്ചിലിലൊടുക്കം ബി.ജെ.പി എത്തിച്ചേർന്നത് പ്രഗ്യാ സിംഗ് താക്കൂറിലാണ്.

സംസ്ഥാനത്തെ നിയമനിര്‍മിതര്‍ക്കെതിരെയുള്ള തീര്‍പ്പ് കല്‍പ്പിക്കാത്ത ക്രിമിനല്‍ കേസുകള്‍.
സംസ്ഥാനത്തെ നിയമനിര്‍മിതര്‍ക്കെതിരെയുള്ള തീര്‍പ്പ് കല്‍പ്പിക്കാത്ത ക്രിമിനല്‍ കേസുകള്‍.

ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം, ഈ ജനാധിപത്യ വ്യവസ്ഥിതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടവരും, ജനങ്ങളെ സേവിക്കേണ്ടവരും, എന്റെ വാദം ഞാൻ ഉന്നയിക്കുക എന്ന ജനാധിപത്യ രീതിയെ കാത്തു സൂക്ഷിക്കേണ്ടവരുമാണ്. എന്നാൽ ഇവർ തന്നെ പ്രതിസ്ഥാനത്ത് വരുമ്പോൾ അത് നമ്മുടെ ഭരണഘടനയുടെ അന്തസത്തയേയും ചോദ്യം ചെയ്യപ്പെടും. 2014-ൽ 542 സ്ഥാനാർഥികളെ ജനങ്ങൾ ലോക്സഭയിലേക്ക് അയക്കുകയുണ്ടായി ഇതിൽ 185 പേർക്കാണ് ക്രിമിനൽ കേസുള്ളത് അതായത് 34 ശതമാനം ക്രിമിനലുകൾ ഉൾപ്പെടുന്ന ലോക്സ‍ഭയാണ് നമ്മെ ഭരിച്ചതെന്ന്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപ്പോകൽ, സ്ത്രീകൾക്കെതിരെയുള്ള അക്രമം, വർഗീയ സംഘർഷം ഇങ്ങനെ നീളുന്നു ഈ കേസുകൾ. അതുക്കൊണ്ടുതന്നെ അർഹതയുള്ളവർ അധികാരത്തിൽ വന്നാൽ മാത്രമേ ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുകയുള്ളു.