LiveTV

Live

National

‘ബി.ജെ.പി ജനങ്ങളെ കേള്‍ക്കുന്നില്ല’

ജനങ്ങള്‍ അവരുടെ പ്രശ്നങള്‍ ഉയര്‍ത്തുമ്പോള്‍ അവരെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി

‘ബി.ജെ.പി ജനങ്ങളെ കേള്‍ക്കുന്നില്ല’

ലോക്സഭ തെരഞ്ഞെടപ്പിൽ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് രാജ്യത്ത് ഉയർന്ന് വരേണ്ട വിഷയങ്ങളെന്ന് പ്രിയങ്ക ഗാന്ധി. എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ പറയാതെ, ജനങ്ങളെ കേൾക്കാതെ മാറി നടക്കുകയാണ് ബി.ജെപിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജനങ്ങള്‍ അവരുടെ പ്രശ്നങള്‍ ഉയര്‍ത്തുമ്പോള്‍ അവരെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അധികാരത്തിലേറിയ ശേഷം ജനങ്ങളെ മറന്നിരിക്കുകയാണ് ബി.ജെ.പി. രാജ്യത്തിന്റെ ഏത് ഭാഗത്ത് ഇന്ന് പോയാലും സന്തോഷത്തോടെ ജീവിക്കുന്ന കർഷകരേയോ യുവജനങ്ങളെയോ നമുക്ക് കാണാൻ സാധിക്കില്ല. ഇവർക്കാർക്കും കേന്ദ്ര
ഗവൺമെന്റിന്റെ സഹായം ലഭിക്കുന്നില്ല. എന്നാൽ നഗരങ്ങളിലും മാധ്യമങ്ങളിലുമെല്ലാം ഇന്ന് മോദിയുടെ ചിത്രങ്ങൾ മാത്രമാണുള്ളതെന്നും പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിൽ പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ദേശീയത. പ്രധാനമന്ത്രിയെ ഇന്ന് സിനിമാ താരങ്ങളുടെ കൂടെയും മറ്റു രാജ്യങ്ങളിലെ തലവന്മാരുടെ കൂടെയും മാത്രമെ കാണാന്‍ സാധിക്കുന്നുള്ളു. രാജ്യത്തെ ജനങ്ങളുടെ കൂടെ കാണാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ പ്രിയങ്കാ ഗാന്ധി, വോട്ട് രേഖപ്പെടുത്താന്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വെക്കണമെന്നും ഓര്‍മ്മിപ്പിച്ചു.