LiveTV

Live

National

നാലാം അങ്കം നാളെ; ജനവിധി തേടുന്നത് 72 മണ്ഡങ്ങള്‍

എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാര്‍, ബംഗാള്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ ആറ് സംസ്ഥാനങ്ങളില്‍ കൂടിയാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്

നാലാം അങ്കം നാളെ; ജനവിധി തേടുന്നത് 72 മണ്ഡങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാര്‍, ബംഗാള്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ ആറ് സംസ്ഥാനങ്ങളില്‍ കൂടിയാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നാലാം അങ്കം നാളെ; ജനവിധി തേടുന്നത് 72 മണ്ഡങ്ങള്‍

മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും മധ്യപ്രദേശ്, ഒഡീഷ എന്നിവടങ്ങളില്‍ ആറിടത്തും തെരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടങ്ങളിലായി തെരഞ്ഞെടപ്പ് നടന്ന ഒഡീഷയിലും മഹാരാഷ്ടയിലും ഇത് അവസാനഘട്ടമാണ്. രണ്ട് തവണയായി വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ നാളെ 13 മണ്ഡലങ്ങളില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും.

നാലാം അങ്കം നാളെ; ജനവിധി തേടുന്നത് 72 മണ്ഡങ്ങള്‍

നാല് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഘണ്ഡിലും നാളെയാണ് ആദ്യഘട്ടം. ജെ.എം.എമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ വെല്ലുവിളി ആകാന്‍ സഖ്യത്തിന് കഴിയുമോയെന്നതാണ് കണ്ടറിയേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തില്‍ വലിയ പ്രചാരണമാണ് നാലാംഘട്ടം തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നത്.

അതിനിടെ മുന്നോക്ക വിഭാഗക്കാരനായ മോദി രാഷ്ടീയനേട്ടത്തിനായി തന്‍റെ സമുദായത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. യു.പിയില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന് വലിയ വിജയം നേടാനാകുമെന്ന് മുലായം സിങ് യാദവ് പറ‍ഞ്ഞു.

നാലാം അങ്കം നാളെ; ജനവിധി തേടുന്നത് 72 മണ്ഡങ്ങള്‍

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം വലിയ വിജയം നേടാനാകുമെന്ന് മുലായസിങ് യാദവ് പ്രതികരിച്ചു. പിന്നോക്ക വിഭാഗക്കാരുടെ പേരില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്ന മോദി മുന്നോക്ക വിഭാഗക്കാരനാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു.

ഇതിനിടെ കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എസ്.പി നേതാവ് മുലായംസിങ് യാദവിനെ സന്ദര്‍ശിച്ചു. മുലായത്തിന്‍റെ സുഖവിവരം അന്വേഷിക്കാനാണ് സന്ദര്‍ശനമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. രാജനാഥ് സിങ് മത്സരിക്കുന്ന ലക്നൌവില്‍ ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയാണ് എസ്.പി-ബി.എസ്.പി സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി.