LiveTV

Live

National

ചിഹ്നത്തില്‍ ബി.ജെ.പി എന്ന് രേഖപ്പെടുത്തിയ വിവാദം; നടപടിയെടുക്കാന്‍ സാധ്യതയില്ലെന്ന് സൂചന

വോട്ടിങ് യന്ത്രത്തില്‍ ഏതൊരു പാര്‍ട്ടിയുടെയും ചിഹ്നം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നിരിക്കെ ബി.ജെ.പി യുടെ താമരചിഹ്നത്തോടൊപ്പം പാര്‍ട്ടി പേരും എഴുതിയിട്ടുണ്ടെന്നതാണ് വിവാദം.

ചിഹ്നത്തില്‍ ബി.ജെ.പി എന്ന് രേഖപ്പെടുത്തിയ വിവാദം;  നടപടിയെടുക്കാന്‍ സാധ്യതയില്ലെന്ന് സൂചന

ബംഗാളില്‍ വോട്ടിങ് യന്ത്രത്തില്‍ താമര ചിഹ്നത്തോടൊപ്പം പാര്‍ട്ടിപേരും രേഖപ്പെടുത്തിയെന്ന വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കില്ലെന്ന് സൂചന. എഫ്, പി എന്നീ അക്ഷരങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രൂപങ്ങള്‍ മാത്രമേയുള്ളൂവെന്നും ബി.ജെ.പിയെന്ന് വായിക്കാന്‍ കഴിയില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. വിഷയത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കിയിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ ഏതൊരു പാര്‍ട്ടിയുടെയും ചിഹ്നം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നിരിക്കെ ബി.ജെ.പി യുടെ താമരചിഹ്നത്തോടൊപ്പം പാര്‍ട്ടി പേരും എഴുതിയിട്ടുണ്ടെന്നതാണ് വിവാദം. കോണ്‍ഗ്രസിന്‍റെയും തൃണമൂലിന്‍റെയും പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറല്ലെന്നാണ് സൂചന.

നിലവില്‍ അത് എഫും, പി യുമായി മാത്രമെ തെറ്റിദ്ധരിക്കുകയെ ഉള്ളൂവെന്നുമാണ് കമ്മീഷന്‍റെ നിലപാടെന്നാണ് സൂചന. എന്നാല്‍ എഫ്, പി അക്ഷരങ്ങള്‍ ബി.ജെ.പി യെന്ന് വോട്ടര്‍മാരെ കൊണ്ട് വായിപ്പിക്കാന്‍ പ്രയാസമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.