LiveTV

Live

National

ജിന്നയുടെ പേരില്‍ പുലിവാല്‍ പിടിച്ച് ശത്രുഘ്നന്‍ സിന്‍ഹ

രാജ്യത്തെ വിഭജിച്ച ജിന്നയോടാണ് കോണ്‍ഗ്രസിനിപ്പോഴും പ്രിയമെന്നാരോപിച്ച് ബി.ജെ.പി പരാമര്‍ശം വിവാദമാക്കി

ജിന്നയുടെ പേരില്‍ പുലിവാല്‍ പിടിച്ച് ശത്രുഘ്നന്‍ സിന്‍ഹ

ജിന്ന പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ജിന്നയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിന് നല്ലത് ചെയ്തെന്ന പരാമര്‍ശമാണ് വിവാദമായത്. നാക്കുപിഴയെന്ന് പിന്നീട് തിരുത്തിയെങ്കിലും ബി.ജെ.പി വിടുന്ന മട്ടില്ല.

ബിഹാറിലെ പട്നാ സാഹിബ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് അടുത്തിടെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘന്‍ സിന്‍ഹ. പ്രചാരണ റാലിയിലെ പ്രസംഗത്തില്‍ രാജ്യത്തിന്റെ വികസനത്തില്‍ പങ്കുവഹിച്ച കോണ്‍ഗ്രസ് നേതാക്കളെ എണ്ണിപ്പറഞ്ഞതിനിടെ മുഹമ്മദലി ജിന്നയും കയറിക്കൂടിയത്.

രാജ്യത്തെ വിഭജിച്ച ജിന്നയോടാണ് കോണ്‍ഗ്രസിനിപ്പോഴും പ്രിയമെന്നാരോപിച്ച് ബി.ജെ.പി പരാമര്‍ശം വിവാദമാക്കി. വിഷയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും ശിവ്‌രാജ് സിങ് ചൌഹാന്‍ പറഞ്ഞു.

മൌലാനാ അബ്ദുല്‍ കലാം ആസാദിനെയാണ് ഉദ്ദേശിച്ചതെന്നും മുഹമ്മദലി ജിന്നയുടെ പേര് കടന്നുവന്നത് നാക്കുപിഴയാണെന്നും പിന്നീട് ശത്രുഘന്‍ സിന്‍ഹയുടെ വിശദീകരണം. വിവാദത്തില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിച്ചില്ല.