LiveTV

Live

National

വിരമിച്ച ബോര്‍ഡര്‍ പോലീസ് കമാന്‍റര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഔദ്യോഗിക വേഷത്തില്‍

ബി.ജെ.പി.യുടേത് അധികാര ദുര്‍വിനിയോഗമാണ് ചെയ്യുന്നതെന്ന് മനുകേഷ് അഗ്നിഹോത്രി

വിരമിച്ച ബോര്‍ഡര്‍ പോലീസ് കമാന്‍റര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഔദ്യോഗിക വേഷത്തില്‍

വിരമിച്ച ഇന്‍റോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അസിസ്റ്റന്‍റ് കമാന്‍റര്‍ ഓം പ്രകാശ് ബി.ജെ.പിയില്‍ ചേരാനെത്തിയത് ഔദ്യോഗിക വേഷത്തില്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന്‍റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് റാലിയിലാണ് ഓം പ്രകാശ് മെഡലുകളും നക്ഷത്രങ്ങളുമുള്ള ഔദ്യോഗിക വേഷത്തില്‍ എത്തിയത്.

ബി.ജെ.പി നിയമത്തിന്‍റെ എല്ലാ അതിരുകളും ലംഘിക്കുകയാണ്, ജവാന്‍മാരുടെ രക്തസാക്ഷിത്വത്തിന് കാശുകൊണ്ട് വില പറഞ്ഞ് വോട്ട് നേടുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും കോണ്‍ഗ്രസ് നേതാവ് മുകേഷ് അഗ്നിഹോത്രി പറഞ്ഞു. യൂണിഫോമിന്‍റെ വില നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തിയാണ് ഇത്തവണ ബി.ജെ.പിയില്‍ നിന്നും ഉണ്ടായതെന്നും അധികാര ദുര്‍വിനിയോഗമാണ് ഇതെന്നും മുകേഷ് അഭിപ്രായപ്പെട്ടു.

ഓം പ്രകാശ് വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ച ഉദ്യോഗസ്ഥനാണ്. വേഷത്തെ പറ്റിയുള്ള ചോദ്യത്തിന് താന്‍ അനുവാദം നേടിയിട്ടുണ്ട് എന്നായിരുന്നു മറുപടി. ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ച് പ്രചരണ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നുതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിക്കഴിഞ്ഞു.