LiveTV

Live

National

എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു

യാത്രക്കാരെ ഉടന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങി. പുലര്‍ച്ചെ മൂന്നുമണിക്ക് തകരാറിലായ സെര്‍വര്‍ 9 മണിയോടെ പുനസ്ഥാപിച്ചു. യാത്രക്കാരെ ഉടന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.എന്നാല്‍ ഇതു സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം.

പുലര്‍ച്ചെ മൂന്നു മണിയോടെ ബോര്‍ഡിങ് പാസുകള്‍ എടുക്കാതായതോടെയാണ് എയര്‍ഇന്ത്യുടെ എസ്.ഐ.ടി.എ സെര്‍വര്‍ തകരാര്‍ യാത്രക്കാര്‍ അറിഞ്ഞത്. സെര്‍വര്‍ പുനസ്ഥാപിക്കാന്‍ 6 മണിക്കൂറെടുത്തു. ഇത് 119 വിമാന സര്‍വീസുകളെ ബാധിച്ചു. 2000ത്തോളം യാത്രക്കാരാണ് ഡല്‍ഹിയിലും മുംബൈയിലും കുടുങ്ങിയത്. കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നാണ് എയര്‍ ഇന്ത്യ പ്രതികരണം. പക്ഷെ അക്കാര്യം സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

ചെക്ക് ഇന്‍, ബോര്‍ഡിങ്, ലഗേഡ് ട്രാക്കിങ് തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് എസ്.ഐ.ടി.എ സെര്‍വര്‍ വഴിയാണ്. കഴിഞ്ഞ വര്‍ഷം ജൂണിലും സമാന രീതിയില്‍ സേര്‍വര്‍ തകരാറിലാവുകയും 25ഓളം വിമാന സര്‍വീസുകളെ ബാധിക്കുകയും ചെയ്തിരുന്നു.