LiveTV

Live

National

ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി ഭാര്യ

ബിപ്ലബ് ദേബിന്റെ ഭാര്യ നീതി ന്യൂഡല്‍ഹിയിലെ തിസ് ഹസാരിയില്‍ നല്‍കിയ വിവാഹ മോചന ഹരജിയിലാണ് ഗാര്‍ഹിക പീഢന ആരോപണമുള്ളത്.

ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി ഭാര്യ

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി ഭാര്യ കോടതിയെ സമീപിച്ചു. ബിപ്ലബ് ദേബിന്റെ ഭാര്യ നീതി ന്യൂഡല്‍ഹിയിലെ തിസ് ഹസാരിയില്‍ നല്‍കിയ വിവാഹ മോചന ഹരജിയിലാണ് ഗാര്‍ഹിക പീഢന ആരോപണമുള്ളത്. സി.എന്‍.എന്‍ ന്യൂസ് 18 ആണ് ത്രിപുര മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ത്രിപുര മുഖ്യമന്ത്രിയായതിന് ശേഷം വിടുവായത്തം കൊണ്ടാണ് പലപ്പോഴും ബിപ്ലബ് ദേബ് വാര്‍ത്തകളില്‍ ഇടം നേടിയത്. മഹാഭാരത കാലഘട്ടം മുതല്‍ തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം ബിപ്ലബ് പറഞ്ഞത്. സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുക, ബിരുദമുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാതെ പശുവിനെ വളര്‍ത്താനോ മുറുക്കാന്‍ കട നടത്താനോ പോകണം എന്നീ ബിപ്ലബിന്റെ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

25 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയുടെ പത്താമത് മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് 2018 മാര്‍ച്ച് ഒമ്പതിന് അധികാരമേറ്റത്.