LiveTV

Live

National

ജോധ്പൂരില്‍ തീപാറും പോരാട്ടം

അശോക് ഗഹ്ലോട്ടിന്റെ മകന്‍ വൈഭവിന് കന്നി അങ്കം. കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിന് രണ്ടാം ഊഴം.

ജോധ്പൂരില്‍ തീപാറും പോരാട്ടം

രാജസ്ഥാനില്‍ തീപാറും പോരാട്ടം നടക്കുന്ന മണ്ഡലമാണ് ജോധ്പൂര്‍. മുഖ്യമന്ത്രി അശോക് ഖഹ്ലോട്ടിന്‍റെ സ്വാധീനമേഖലയായ ഇവിടെ അദ്ദേഹത്തിന്‍റെ മകന്‍‌ വൈഭവ് ഗഹലോട്ടാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിക്കായി സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ശെഖാവത്തും. രണ്ട് പേരും മീഡിയവണിനോട് പ്രതീക്ഷ പങ്കുവച്ചു. 39കാരനായ വൈഭവ് ഗലോട്ടിന് ഇത് കന്നി അങ്കം. ജോധ്പൂരാകട്ടെ അച്ഛനും നിലവിലെ മുഖ്യമന്ത്രിയുമായ അശോക് ഗഹ്ലോട്ടിനെ അഞ്ച് തവണ ലോക്സഭയിലെത്തിച്ച സ്വന്തം തട്ടകം. അതിനാല്‍ വൈഭവിന് പ്രതീക്ഷക്ക് ഒട്ടും കുറവില്ല.

എതിരാളി ചില്ലക്കാരനല്ല, 2014 ല്‍ കന്നി അങ്കത്തില്‍ 4 ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് ജയിച്ച് കയറിയിരുന്നു ഗജേന്ദ്രശേഖാവത്ത്. തീവ്രദേശീയതയും ഹിന്ദുത്വ മുദ്രാവാക്യങ്ങളുമാണ് പ്രചാരണ ആയുധം. രജ്പൂത്ത് വിഭാഗക്കാരനാണെന്നെതും ജോധ്പൂരില്‍‌ ഗഡേന്ദ്രക്ക് അനുകല ഘടകം. എന്നാല്‍ അശോക് ഖഹ്ലോട്ടിന് ജാതിമതഭേതമന്യയുള്ള ജനകീയതയാണ് വൈഭവിന്‍റെ ആയുധം. തീപാറും പോരാട്ടത്തിന് വിരാമമിട്ട് തിങ്കാളാഴ് ഈ മണ്ഡലം വിധി എഴുതും.