LiveTV

Live

National

അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്രമന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി 

93.69 കോടി രൂപ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും 8 .11 കോടി ഓഫീസുകൾ അലങ്കരിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഓരോ കൊല്ലവും മോടിപിടിപ്പിക്കുന്നതിന്റെ പേരില്‍ വന്‍ തുകയാണ് ചെലവഴിച്ചത്.

 അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്രമന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി 

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്ര മന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി രൂപ. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനാണ് ഇതിന്റെ സിംഹഭാഗവും ഉപയോഗിച്ചത്. കേന്ദ്ര പെതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

93.69 കോടി രൂപ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും 8 .11 കോടി ഓഫീസുകൾ അലങ്കരിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഓരോ കൊല്ലവും മോടി പിടിപ്പിക്കുന്നതിന്റെ പേരില്‍ വന്‍ തുകയാണ് ചെലവഴിച്ചത്. വിവരാവകാശരേഖ പ്രകാരമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

 അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്രമന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി 

മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും ഓഫീസുകളിലെ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി ചെലവഴിച്ചതിന്റെ കോടികളുടെ കണക്ക് ഇപ്രകാരമാണ്.

2014 -15 കാലയളവില്‍ 22 .97 കോടിയാണ് ചെലവഴിച്ചത്. 2015 -16 ചെലവാക്കിയത് 24 .44 കോടി, 2016 -17 ചെലവാക്കിയത് 24 .29 , 2017 -18ല്‍ 13 .74 , 2018 -19 ചെലവാക്കിയത് 16 .33 കോടി. മൊത്തം തുക 101 .8 കോടി. 70 മന്ത്രിമാരുള്ള കേന്ദ്രമന്ത്രി സഭയിൽ 25 ക്യാബിനറ്റ് മന്ത്രിമാർ, 11 സ്വതന്ത്ര മന്ത്രിമാർ, 34 സഹമന്ത്രിമാരുമാണ് ഉള്ളത്. യു.പി.എ സർക്കാരിന്റെ അവസാന ദിവസങ്ങളിലെ ചെലവുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.