LiveTV

Live

National

‘ഞങ്ങള്‍ തിരിച്ചെത്തിയാല്‍ കാണിച്ച് തരാം’; കലക്ടറെ ഭീഷണിപ്പെടുത്തി ശിവരാജ് സിങ്

ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിഷേധിച്ചതിന് കളക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി

‘ഞങ്ങള്‍ തിരിച്ചെത്തിയാല്‍ കാണിച്ച് തരാം’; കലക്ടറെ ഭീഷണിപ്പെടുത്തി ശിവരാജ് സിങ്

തന്റെ ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കി ബി.ജെ.പി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൌഹാന്‍. തെഞ്ഞെടുപ്പ് പ്രചാരണത്തിനായി വരുന്നതിനിടെ തന്റെ ഹെലികോപ്ടറിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ച ജില്ലാ കലക്ടറെയാണ് ശിവരാജ് സിങ് ചൌഹാന്‍ ഭീഷണിപ്പെടുത്തിയത്.

മധ്യപ്രദേശിലെ ഉംറേത്തിൽ അഞ്ചരക്ക് എത്തിച്ചേരുമെന്നായിരുന്നു ശിവരാജ് സിങ് ചൗഹാൻ അറിയിച്ചിരുന്നത്. എന്നാൽ അഞ്ച് മണിക്ക് ശേഷം ഹെലികോപ്ടർ ഇറക്കൻ അനമതി ലഭിക്കില്ലെന്ന് കലക്ടർ അറിയിക്കുകയായിരുന്നു.

ബംഗാളിൽ മമത എന്ന ഒരു ‘ദിദി’യുണ്ടെന്നു, അവർ തങ്ങളുെട ഹെലികോപ്ടർ താഴെ ഇറക്കാൻ അനുമതി തരാറില്ലെന്നും പറഞ്ഞ ചൗഹാൻ, മധ്യപ്രദേശിലെ ‘ദാദ’ കമൽനാഥും ഇതേവഴിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പറഞ്ഞു. താൻ വീണ്ടും ഭരണത്തിൽ തിരിച്ചെത്തുമെന്ന് പറഞ്ഞ ചൗഹാൻ, അന്ന് ഈ പാവാ കല്കടറുടെ അവസ്ഥ എന്തായിരിക്കുമെന്നാണെ് ചോദിച്ചത്.

മൂന്ന് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുളള ചൌഹാന്‍ കഴിഞ്ഞ ഇലക്ഷനില്‍ കോണ്‍ഗ്രസ്സിനോട് തോറ്റ് ഭരണം കമല്‍ നാഥിന് കൈമാറുകയായിരുന്നു.