LiveTV

Live

National

“മോദിയുമായി അഭിമുഖം നടത്തമെന്നുണ്ട്, പക്ഷേ എനിക്കൊരു നിബന്ധനയുണ്ട്”.. ശത്രുഘ്നന്‍ സിന്‍ഹ

തിരക്കഥാകൃത്തുക്കളുടെ സഹായത്തോടെയും റിഹേഴ്സല്‍ നടത്തിയുമാണ് മോദി അഭിമുഖം നല്‍കിയതെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

“മോദിയുമായി അഭിമുഖം നടത്തമെന്നുണ്ട്, പക്ഷേ എനിക്കൊരു നിബന്ധനയുണ്ട്”.. ശത്രുഘ്നന്‍ സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്‍ അക്ഷയ് കുമാറിന് നല്‍കിയ അഭിമുഖത്തെ പരിഹസിച്ച് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ. തിരക്കഥാകൃത്തുക്കളുടെ സഹായത്തോടെയും റിഹേഴ്സല്‍ നടത്തിയുമാണ് മോദി അഭിമുഖം നല്‍കിയതെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

"പ്രധാനമന്ത്രിയെ ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് വളരെ അടുത്തറിയാം. നിരവധി റിഹേഴ്‌സലുകള്‍ക്ക് ശേഷമാണ് അദ്ദേഹം അഭിമുഖങ്ങള്‍ കൊടുക്കാറുള്ളത്. അതും തിരക്കഥാകൃത്തുക്കളുടെ സഹായത്തോടെയാണ് ചെയ്യുന്നത്"- സിന്‍ഹ പറഞ്ഞു.

തനിക്ക് മോദിയുമായി ഒരു അഭിമുഖം നടത്തണമെന്നുണ്ട്. പക്ഷേ അത് നേരത്തെ തയ്യാറാക്കിയ പ്രകാരമോ റിഹേഴ്സല്‍ ‌നടത്തിയോ ആവാന്‍ പാടില്ല എന്നതാണ് തന്‍റെ നിബന്ധന. എന്നാല്‍ അത്തരമൊരു അഭിമുഖത്തിന് മോദി ഒരിക്കലും തയ്യാറാകില്ലെന്ന് ഉറപ്പാണെന്നും സിന്‍ഹ വിശദീകരിച്ചു. അധികാരത്തിലെത്തി അഞ്ച് വര്‍ഷമായിട്ടും ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്ത ലോകത്തെ ആദ്യ പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും സിന്‍ഹ വിമര്‍ശിച്ചു.