LiveTV

Live

National

വരാണസിയില്‍ മോദിയുടെ റോഡ് ഷോ; നാളെ പത്രിക സമര്‍പ്പിക്കും

ബി.ജെ.പിയുടെ ശക്തി പ്രകടിപ്പിക്കുന്നതാണ് റോഡ് ഷോ.

വരാണസിയില്‍ മോദിയുടെ റോഡ് ഷോ; നാളെ പത്രിക സമര്‍പ്പിക്കും

ബി.ജെ.പിയുടെ ശക്തിപ്രകടനമായി‌ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. നാളെ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഉത്തര്‍പ്രദേശിലെ ബാണ്ടയില്‍ റോഡ് ഷോ നടത്തിയ ശേഷമാണ് നരേന്ദ്ര മോദി വരാണസിയിലെത്തിയത്. ബി.ജെ.പിയുടെ ശക്തി പ്രകടിപ്പിക്കുന്നതാണ് റോഡ് ഷോ. അഞ്ച് മണിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്. ആറ് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.

ഹിന്ദു ബനാറസ് സര്‍വകലാശാലയുടെ ലങ്ക ഗെയ്റ്റിന് മുന്നില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ദശാശ്വമേധ് ഗട്ടില്‍ അവസാനിക്കും. അവിടെ പ്രത്യേക പൂജയും നടക്കും. 150ഓളം സ്ഥലങ്ങളില്‍ പ്രത്യേക സ്വീകരണങ്ങളും മോദിക്ക് ലഭിച്ചു.

നാളെ രാവിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയും ശേഷം കാല്‍ ഭൈരവ് ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞ ശേഷമായിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. മോദിയുടെ കൂടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അടക്കം മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ അകമ്പടി സേവിക്കുന്നുണ്ട്.