LiveTV

Live

National

രാജസ്ഥാനില്‍ തീ പാറുന്ന പോരാട്ടം

സംസ്ഥാന ഭരണ ആനുകൂല്യത്തില്‍ കോണ്‍ഗ്രസ്സ്. ‘തീവ്ര ദേശീയവാദ’ പ്രചരാണത്തില്‍ ബി.ജെ.പിക്ക് പ്രതീക്ഷ.

രാജസ്ഥാനില്‍ തീ പാറുന്ന പോരാട്ടം

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലും അഞ്ചും ഘട്ടങ്ങളിലായി വിധി എഴുതുന്ന രാജസ്ഥാനില്‍ ഇത്തവണ അതിശക്തമായ മത്സരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മേല്‍ക്കൈ, തീവ്രദേശീയതയെയും മോദിയെയും ഉയര്‍ത്തിക്കാട്ടി തിരിച്ച് പിടിക്കാനാണ് ബി.ജെ.പി ശ്രമം. സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവത്തിലും ജാതി സമവാക്യങ്ങളിലുമാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

ഇത്തവണ പക്ഷേ അങ്ങനെയൊരു മുന്നേറ്റമുണ്ടാകില്ലെന്ന് ബോധ്യപ്പെട്ടതോടെ അതിര്‍ത്തി മേഖല കൂടിയായ രാജസ്ഥാനില്‍ തീവ്രദേശീയതയിലൂന്നിയ പ്രചാരണം ശക്തമാക്കുകയാണ് ബി.ജെ.പി. പാക്കിസ്ഥാനെതിരെ ആണവ ബോംബ് പ്രയോഗിക്കുമെന്ന് സൂചിപ്പിച്ച് പ്രധാന മന്ത്രി പ്രസംഗിച്ചത് രണ്ട് ദിവസം മുന്‍പ്. തീവ്രവാദികളെ മോദി തുരത്തുമെന്ന ധാരണ വോട്ടര്‍മാരിലും പ്രകടം.

സംസ്ഥാന അധികാരം പിടിച്ചെടുത്തതിന്‍റെ ആവേശം കോണ്‍ഗ്രസ്സ് പ്രചാരണങ്ങളില്‍ പ്രകടം. മോദി സര്‍ക്കാരിന്‍റെ വാഗ്ദാന ലംഘനങ്ങള്‍,ന്യായ്പദ്ധതി തുടങ്ങിയവ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പുറമെ പ്രാദേശിക വികസന പ്രശ്നം പരിഹരിക്കുന്നതില്‍ സിറ്റിംഗ് എം.പിമാരുടെ പരാജയവും പാര്‍ട്ടി ആയുധമാക്കുന്നു. ജയ്പൂര്‍, അജ്മീര്‍, ബാഡ്മേര്‍, ജോധ്പൂര്‍ തുടങ്ങി നഗര മേഖലകളിലാണ് കോണ്‍ഗ്രസിന് മേല്‍ക്കൈ.