LiveTV

Live

National

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന് എ.എ.പി പ്രകടന പത്രിക

മോദി അധികാരത്തില്‍ തിരിച്ചുവരാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന് എ.എ.പി പ്രകടന പത്രിക

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുഖ്യ പരിഗണന നൽകും. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ ഡൽഹിയിലെ ഏഴ് സീറ്റുകൾ നിർണ്ണായകമാകുമെന്നും ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു.

മോദി അധികാരത്തില്‍ തിരിച്ചുവരാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദു, സിക്ക്, ബുദ്ധമത വിശ്വാസികള്‍ ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്നും തുരത്തുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തെ കെജ്‍രിവാള്‍ വിമര്‍ശിച്ചു. ഈ മൂന്ന് മതങ്ങളില്‍പ്പെടാത്തവരെ രാജ്യത്ത് നിന്ന് ഒഴിവാക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നാണ് ഈ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നതെന്നും കെജ്‍രിവാള്‍ പറഞ്ഞു.

രാജ്യത്തിന്‍റെ അഖണ്ഡതയെയാണ് ബി.ജെ.പി വെല്ലുവിളിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ രക്ഷിക്കാനുള്ളതാണ്. നമ്മള്‍ ആദ്യമായി ഇന്ത്യക്കാരാണ്. അതുകഴിഞ്ഞേ ഹിന്ദുവും മുസ്‍ലിമുമൊക്കെ ആവുന്നുള്ളൂവെന്നും കെജ്‍രിവാള്‍ പറഞ്ഞു. സഖ്യം സംബന്ധിച്ച ചർച്ചകളിൽ നിന്ന് കോൺഗ്രസാണ് അവസാന നിമിഷം പിന്മാറിയതെന്ന് അരവിന്ദ് കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.