LiveTV

Live

National

വികസനം പറഞ്ഞാണ് മോദി വോട്ട് പിടിക്കേണ്ടതെന്ന് ചിദംബരം

പ്രചാരണം അവസാനിക്കും മുമ്പെങ്കിലും ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങുമോ എന്നും അദ്ദേഹം ചോദിച്ചു

 വികസനം പറഞ്ഞാണ് മോദി വോട്ട് പിടിക്കേണ്ടതെന്ന് ചിദംബരം

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അനാവശ്യമായി വാചകക്കസർത്ത് നടത്തുകയാണ് നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ജനങ്ങൾക്ക് കേൾക്കാൻ താൽപര്യമില്ലാത്ത കാര്യങ്ങൾ വലിയ കാര്യമായി പറയുന്ന മോദി, ബി.ജെ.പി നേതാക്കൾ തന്നെ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളെ പറ്റിയോ നോട്ട് നിരോധനത്തെ പറ്റിയോ ഒന്നും പറയാത്തതെന്താണെന്ന് ചിദംബരം ചോദിച്ചു.

തെരഞ്ഞെടുപ്പ് സമയമായിട്ടും, പാകിസതാനിൽ താൻ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് മാത്രമാണ് എല്ലായിപ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നത്. എല്ലായിടത്തും ഇതേ കാര്യം മാത്രം കേട്ട് മടുത്തെന്ന് പറഞ്ഞ ചിദംബരം, പ്രചാരണം അവസാനിക്കും മുമ്പെങ്കിലും ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങുമോ എന്നും ചോദിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച്, അതും ബി.ജെ.പിയുടെ തന്നെ നേതാക്കൾ നടത്തുന്ന വർഗീയ പ്രസ്താവനകൾക്കെതിരെ മോദി മൗനം പാലിക്കുകയാണ്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങളെ എണ്ണി പറഞ്ഞ് വോട്ട് പിടിക്കട്ടെ എന്ന് പറഞ്ഞ ചിദംബരം, ഈ സർക്കാറിന്റെ പദ്ധതിയായ നോട്ട് നിരോധനത്തെ കുറിച്ചും, ജി.എസ്.റ്റി നടത്തിപ്പിനെ കുറിച്ചുമൊക്കെ സംസാരിക്കട്ടേയെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.