LiveTV

Live

National

ഒബാമ വരെ പറഞ്ഞിട്ടുണ്ട് കൂടുതല്‍ നേരം ഉറങ്ങണമെന്ന്, പക്ഷേ 4 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാറില്ല: മോദി

എന്നോട് കൂടുതല്‍ സമയം ഉറങ്ങണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്തിനേറെ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പോലും ഇതെന്നോട് പറഞ്ഞിട്ടുണ്ട്.

ഒബാമ വരെ പറഞ്ഞിട്ടുണ്ട് കൂടുതല്‍ നേരം ഉറങ്ങണമെന്ന്, പക്ഷേ 4 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാറില്ല: മോദി

വിരമിച്ചതിന് ശേഷം എന്തുചെയ്യുമെന്ന് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ എല്ലായിപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കും. താനായിട്ട് ചില ദൌത്യങ്ങള്‍ ഏറ്റെടുക്കുമെന്നും മോദി പറഞ്ഞു. നടന്‍ അക്ഷയ് കുമാറുമായുള്ള പ്രത്യേക സംഭാഷണത്തിനിടെയാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

''എന്നോട് കൂടുതല്‍ സമയം ഉറങ്ങണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്തിനേറെ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പോലും ഇതെന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഉറക്കത്തോട് എന്റെ ശരീരം വഴങ്ങിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് മൂന്നു നാലു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങേണ്ട ആവശ്യമില്ല.'' - മോദി പറയുന്നു. ‘’ഇന്നും എനിക്ക് എന്റെ അമ്മ പണം തരും. എന്നില്‍ നിന്ന് എന്തെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയൊന്നും അവര്‍ക്കില്ല. മുഖ്യമന്ത്രി ആയിരുന്ന സമയത്തായാലും പ്രധാനമന്ത്രിയായപ്പോഴും എന്റെ സ്വകാര്യ ആവശ്യങ്ങളുടെ ചെലവുകളൊന്നും സര്‍ക്കാരിന്റെ മേല്‍ ചുമത്താറില്ലെന്നും മോദി പറഞ്ഞു.