LiveTV

Live

National

‘അത് റോഡ്ഷോ അല്ല, വിടവാങ്ങല്‍ യാത്ര’

ഗുജറാത്തിൽ തന്റെ വോട്ട് രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ശേഷം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയിരുന്നു

‘അത് റോഡ്ഷോ അല്ല, വിടവാങ്ങല്‍ യാത്ര’

വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി നടത്തിയ വിവാദ റോഡ് ഷോയെ ട്രോളി എൻ.സി.പി. നരേന്ദ്ര മോദി നടത്തിയത് റോഡ് ഷോ അല്ലെന്നും, അഞ്ച് വർഷത്തെ പരാജയപ്പെട്ട ഭരണത്തിന് ശേഷം നടത്തിയ വിടവാങ്ങൽ യാത്രയായിരുന്നു അതെന്നാണ് എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു.

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ തന്റെ വോട്ട് രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുടർന്ന് തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ അത് മോദിയുടെ വിടവാങ്ങൽ റാലിയായിരുന്നെന്ന് പരിഹസിച്ച എൻ.സി.പി വക്താവ്, ബെെ ബെെ മോദി എന്ന ഹാഷ് ടാഗോടെ മോദിയുടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു.

റോഡ് ഷോക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മോദിയെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.