LiveTV

Live

National

നാല്‍ക്കാലികള്‍ക്കു വേണ്ടി ഇരുകാലികളുടെ മാംസം ഭക്ഷിക്കുന്നവര്‍.........

2014മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ 46 ആള്‍ക്കൂട്ട ആക്രമണ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്

നാല്‍ക്കാലികള്‍ക്കു വേണ്ടി ഇരുകാലികളുടെ മാംസം ഭക്ഷിക്കുന്നവര്‍.........

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കാരണമായ ഭരണത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വര്‍ഗീയതയും ഹിന്ദു അരാജകത്വവും ഫണം വിടര്‍ത്തിയാടിയ ഭരണകാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് കൊല്ലത്തെ മോദി കാലം. മുസ്‍ലിംകളെയും ദലിതരെയും തല്ലികൊല്ലുകയും കലാപം ഉണ്ടാക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്ത ഭരണ വര്‍ഷങ്ങളായിരുന്നു കടന്നുപോയത്. വര്‍ഗീയ ധ്രുവീകരണങ്ങള്‍ കൊടികുത്തിവാണ കാലഘട്ടം.

ആള്‍ക്കൂട്ട ക്രൂരതയ്ക്ക് ഇടയായി സംഭവിച്ച മരണങ്ങള്‍ കൈയ്യിലെണ്ണാവുന്നതിനും അപ്പുറമായിരുന്നു. വര്‍ഗീയതക്കും ഹിന്ദുത്വത്തിനും വേണ്ടി മനുഷ്യന്‍ മനുഷ്യനെ തന്നെ പിച്ചി ചീന്തുകയായിരുന്നു. ഗോരക്ഷകരായും ജാതി സംരക്ഷകരായും സദാചാര സംരക്ഷകരായും വേഷമണി‍ഞ്ഞ് ആക്രമണങ്ങള്‍ നടത്തിയത് സംഘപരിവാറും തീവ്ര ഹിന്ദുത്വവാദികളുമായിരുന്നു. മനുഷ്യവിരുദ്ധ പ്രവൃത്തികളാണ് ഈ സര്‍ക്കാര്‍ കാഴ്ചവെച്ചത്. അധികാരം മനുഷ്യന്‍റെ ജീവിതത്തില്‍ കടന്നുകയറി താറുമാറാക്കുന്ന നാളുകളിലൂടെയാണ് നാം കടന്നു പോയത്.

നാല്‍ക്കാലികള്‍ക്കു വേണ്ടി ഇരുകാലികളുടെ മാംസം ഭക്ഷിക്കുന്നവര്‍.........

എന്നാല്‍ ആള്‍ക്കൂട്ട ആക്രമണ മരണങ്ങളുടെ കണക്കുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ രാജ്യത്തെ ആള്‍ക്കൂട്ട മരണങ്ങളുടെ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. രാജ്യത്ത് ഇത്തരം സംഭവങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

2014മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ 46 ആള്‍ക്കൂട്ട ആക്രമണ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 2014 ല്‍ 3 സംഭവങ്ങളിലായി 11 ഇരകളാണ് ആക്രമിക്കപ്പെട്ടത്. 2017 ലും 2018ലുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത്. 2017ല്‍ 43 സംഭവങ്ങളിലായി 13 പേര്‍ മരണമടയുകയും 103 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തു. അതുപോലെ തന്നെ 2018 ല്‍ 31 ആക്രമണങ്ങളിലായി 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും 13 മരണങ്ങള്‍ക്കിടയാക്കുകയും ചെയ്തു. 2015 ല്‍ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2016ല്‍ നടന്ന 30 ആക്രമണങ്ങളിലായി 9 പേര്‍ മരണമടയുകയും 67 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2019 ലെ ആക്രമണം നടന്നത് മുസ്‍ലിം വിഭാഗത്തില്‍ മാത്രമാണ്. മോദി ഭരണകാലത്ത് നടന്ന അതിക്രമം നടന്നത് മുസ്‍ലിംകള്‍ക്കും ദലിതര്‍ക്കും നേരെയാണ്. മുഹമ്മദ് അഖ്ലാക്കില്‍ തുടങ്ങിയ ആക്രമണത്തിന് ഇതുവരെ അറുതിയായിട്ടില്ല.

നാല്‍ക്കാലികള്‍ക്കു വേണ്ടി ഇരുകാലികളുടെ മാംസം ഭക്ഷിക്കുന്നവര്‍.........

ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ഈ വര്‍ഷം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 2017 ല്‍ മൊത്തത്തില്‍ 11 മുസ്‍ലിംകള്‍ ഇത്തരത്തിലുളള അതിക്രമത്തിന്‍റെ ഭാഗമായി കൊല്ലപ്പെട്ടു. വടക്കേന്ത്യയിലാണ് ഗോസംരക്ഷണത്തിന്‍റെ പേരിലും ഹിന്ദുത്വവാദത്തിന്‍റെ പേരിലും ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത്.

2015 ല്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബീഫ് കഴിച്ചു എന്നാരോപിച്ച് ഗോസംരക്ഷകര്‍ മുഹമ്മദ് അഖ്ലാക്ക് എന്ന വ‍ൃദ്ധനെ തല്ലിക്കൊന്നു. ഈ കേസ് അന്വേഷിച്ചിരുന്ന ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുബോദ് കുമാര്‍ സിങി‌നെ വെടിവെച്ച് കൊല്ലുകയും ചെയ്തു.

നാല്‍ക്കാലികള്‍ക്കു വേണ്ടി ഇരുകാലികളുടെ മാംസം ഭക്ഷിക്കുന്നവര്‍.........

2018 ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ 20 വയസ്സുള്ള ഷാറൂഖ് എന്ന ചെറുപ്പക്കാരനെ ഗോസംരക്ഷണത്തിന്റെ പേരില്‍ തല്ലിക്കൊന്നു. പശുക്കളെ കവര്‍ച്ച നടത്തിയെന്നു പറഞ്ഞാണ് ഷാറൂഖിനെ തല്ലിക്കൊന്നത്. പക്ഷേ പൊലീസ് പറയുന്നത് മരണകാരണം അമിതമായ മയക്കുമരുന്നിന്‍റെ ഉപയോഗമാണെന്നാണ്. പക്ഷേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഏറ്റിട്ടുണ്ടെന്ന് പറയുന്നു.

ഗുജറാത്തിലെ ഗിര്‍സോംനാഥ് ജില്ലയിലെ ഉനയില്‍ നാല് ദലിത് യുവാക്കളെ പശുക്കളെ കടത്തി എന്നതിന്‍റെ പേരില്‍ ആക്രമിച്ചു. വംശീയ അധിക്ഷേപത്തിന്‍റെയും ഗോസംരംക്ഷണത്തിന്‍റെയും പേരില്‍ പച്ചമനുഷ്യരെ വെറിപൂണ്ട സംഘപരിവാറും മറ്റും തല്ലിചതയ്ക്കുകയും കൊല്ലുകയുമാണ് ചെയ്യുന്നത്.

നാല്‍ക്കാലികള്‍ക്കു വേണ്ടി ഇരുകാലികളുടെ മാംസം ഭക്ഷിക്കുന്നവര്‍.........

2018ല്‍ മേയ്യില്‍ ഗുജറാത്തില്‍ നടന്ന ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്തു എന്ന പേരില്‍ 21കാരനായ ജയേഷ് സോളങ്കി എന്ന ദലിത് യുവാവിനെ തീവ്ര ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്നു. 2019ല്‍ അസമിലെ ബിസ്നാഥ് ജില്ലയില്‍ വെച്ച് സംഘപരിവാറുകള്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ഷൌക്കത്ത് അലി എന്ന മധ്യവയസ്കനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. കൂടാതെ ബലാല്‍ക്കാരമായി പന്നിമാംസം കഴിപ്പിക്കുകയും ചെയ്തു.

നാല്‍ക്കാലികള്‍ക്കു വേണ്ടി ഇരുകാലികളുടെ മാംസം ഭക്ഷിക്കുന്നവര്‍.........

കൂടാതെ നവരാത്രി ആഘോഷത്തിന്‍റെ പേരില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇറച്ചികടകള്‍ അടപ്പിക്കുകയും വ്യാപാരികളെ കൂട്ടമായി ആക്രമിക്കുകയും ചെയ്തു. വംശീയവെറിപൂണ്ട് മുസ്‍ലിംകളെയും ദലിതരെയും നരഹത്യ ചെയ്യുകയാണ് ബി.ജെ.പി സര്‍ക്കാരിന്‍റെ സംഘപരിവാറുകള്‍. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് വംശീയവെറിയാണ്. നാല്‍ക്കാലികള്‍ക്കും മതത്തിനും വേണ്ടി മനുഷ്യന്‍ മനുഷ്യനെ തന്നെ കുരുതികൊടുക്കുകയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്യുന്നതിന്‍റെ നെട്ടോട്ടത്തിലായിരുന്നു മോദി സര്‍ക്കാര്‍.