LiveTV

Live

National

പ്രധാനമന്ത്രിക്കെതിരായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനഃപൂര്‍വ്വം വൈകിക്കുകയാണെന്ന് കോണ്‍ഗ്രസ്

ഏപ്രിൽ ഒന്നിന് മഹാരാഷ്ട്രയിൽ നടത്തിയ പ്രസംഗമടക്കമുള്ളവയിലെ ചട്ടലംഘനങ്ങൾ ഇതുവരെയും പരിശോധിച്ച് കഴിഞ്ഞില്ലെന്നും കമ്മീഷന്‍ അറിയിച്ചു

പ്രധാനമന്ത്രിക്കെതിരായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനഃപൂര്‍വ്വം വൈകിക്കുകയാണെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതികള്‍ ഒന്നിച്ച് പരിഗണിക്കുമെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രിൽ ഒന്നിന് മഹാരാഷ്ട്രയിൽ നടത്തിയ പ്രസംഗമടക്കമുള്ളവയിലെ ചട്ടലംഘനങ്ങൾ ഇതുവരെയും പരിശോധിച്ച് കഴിഞ്ഞില്ലെന്നും കമ്മീഷന്‍ അറിയിച്ചു. പ്രധാനമന്ത്രിക്കെതിരായ നടപടി കമ്മീഷന്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

ഹിന്ദുക്കളെ പേടിച്ചാണ് രാഹുൽ ഗാന്ധി മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വയനാട്ടിലേക്ക് മത്സരിക്കാൻ പോയതെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചത് ഏപ്രിൽ ഒന്നിനാണ്. പക്ഷെ ഏപ്രിൽ പതിനാലിനാണ് പ്രസംഗത്തിന്റെ പകർപ്പ് പരിശോധിക്കാൻ തുടങ്ങിയതെന്ന് കമ്മീഷൻ വ്യക്തമാക്കി.

പ്രധാനമന്ത്രിക്കെതിരെ വേറെയും പെരുമാറ്റ ചട്ടലംഘന പരാതികളുള്ളതിനാൽ ഇവയെല്ലാം ഒന്നിച്ച് പരിഗണിക്കുകയാണ്. ഇനിയും നാല് ഘട്ടങ്ങൾ പൂർത്തീകരിക്കാനുള്ളതിനാലാണ് പരിശോധന വൈകുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം.

നേരത്തെയുള്ള പരാതികൾക്ക് പുറമെ വോട്ട് ചെയ്യാൻ റോഡ് ഷോ നടത്തിയതിലും പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. മറ്റ് പല കേസുകളും വേഗത്തിൽ തീർപ്പാക്കുന്ന കമ്മീഷൻ പ്രധാനമന്ത്രിക്കെതിരെ നടപടി മനപൂർവം വൈകിക്കുകയാണെന്ന് കോൺഗ്രസ് ഇതിനകം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.