LiveTV

Live

National

‘ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് വോട്ടിങ് യന്ത്രത്തിലെ തകരാര്‍ പരാതിയായി പറഞ്ഞില്ല’; വെളിപ്പെടുത്തലുമായി ആസാം മുന്‍ ഡി.ജി.പി ഹരികൃഷ്ണ ദെക്ക

വിവരം അപ്പോള്‍ത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നിയമപരമായി പരാതി നല്‍കിയാല്‍ മാത്രമേ പരാതി സ്വീകരിക്കുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി

‘ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് വോട്ടിങ് യന്ത്രത്തിലെ തകരാര്‍ പരാതിയായി പറഞ്ഞില്ല’; വെളിപ്പെടുത്തലുമായി ആസാം മുന്‍ ഡി.ജി.പി ഹരികൃഷ്ണ ദെക്ക

താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരല്ല വോട്ടിംഗ് മെഷീനില്‍ തെളിഞ്ഞതെന്ന് ആസാമിലെ മുന്‍ ഡി.ജി.പി ഹരികൃഷ്ണ ദെക്ക. വാദം തെളിയിക്കാന്‍ കഴിയാതെ പോയാല്‍ ശിക്ഷിക്കപ്പെടുമെന്ന പേടിയില്‍ പരാതി നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ലചിത്ത് നഗര്‍ എല്‍.പി സ്‌കൂളിലായിരുന്നു എനിക്ക് വോട്ട്. ഞാനായിരുന്നു ആദ്യം വോട്ട് ചെയ്യാനെത്തിയത്. ഞാന്‍ വോട്ട് ചെയ്യാനുദ്ദേശിച്ച സ്ഥാനാര്‍ത്ഥിയുടെ പേരല്ല ഞാന്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മെഷീനില്‍ വന്നത്, മറ്റാരുടേയോ പേരാണ് വന്നത് ‘- അദ്ദേഹം പറഞ്ഞു.

വിവരം അപ്പോള്‍ത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നിയമപരമായി പരാതി നല്‍കിയാല്‍ മാത്രമേ പരാതി സ്വീകരിക്കുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. 2 രൂപക്ക് ഒരു റസീപ്റ്റ് സ്വീകരിക്കണം, മാത്രമല്ല പരാതി തെറ്റാണെന്ന് തെളിഞ്ഞാല്‍ ആറ് മാസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു റിസ്‌ക് എടുക്കാന്‍ താന്‍ തയ്യാറല്ലെന്നറിയിച്ച് പരാതി നല്‍കാതെ മടങ്ങുകയായിരുന്നു മുന്‍ ഡി.ജി.പി ഹരികൃഷ്ണ ദെക്ക. 14 ലോക്സഭ മണ്ഡലങ്ങളാണ് ആസാമിലുള്ളത്.