LiveTV

Live

National

മോദിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കേവലമായ സൗഹൃദ ഇടപാടുകളെ രാഷ്ട്രീയവത്കരിക്കുകയാണ് മോദിയെന്നും പാർട്ടി കുറ്റപ്പെടുത്തി

മോദിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പതിവായി സമ്മാനങ്ങൾ അയച്ച് തരാറുണ്ടെന്ന് മോദിയുടെ പരാമർശത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ്. നേതാക്കളെ സന്ദർശിക്കുമ്പോൾ ദീദി പതിവായി ചെയ്യാറുള്ളതാണ് സമ്മാനങ്ങൾ നൽകുകയെന്നും, ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്നുമാണ് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് മോദി ശ്രമിക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

അക്ഷയ് കുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെയാണ്, പരസ്പരം രാഷ്ട്രീയ ഭിന്നതകൾക്കിടയിലും മമത ബാനർജി തനിക്ക് മിഠായികളും ബംഗാൾ കുർത്തകളും സമ്മാനിക്കുമായിരുന്നു എന്ന് പറഞ്ഞത്. എന്നാൽ ഇത് തൃണമൂൽ കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുകയുണ്ടായി.

മോദിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ തൃണമൂൽ നേതാക്കൾ, പാർട്ടിയുടെ ന്യൂനപക്ഷ വോട്ട് ബാങ്കിൽ ഇത് വിള്ളൽ വീഴ്ത്തിയേക്കുമെന്നും കരുതുന്നു. കേവലമായ സൗഹൃദ ഇടപാടുകളെ രാഷ്ട്രീയവത്കരിക്കുകയാണ് മോദിയെന്നും പാർട്ടി കുറ്റപ്പെടുത്തി.

ന്യൂനപക്ഷങ്ങൾ 28 ശതമാനമുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ന്യൂനപക്ഷങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുള്ള തൃണമൂലിന്റെ ജനപിന്തുണക്ക് ഇടിവ് വരുത്താൻ മോദിയുടെ പ്രശംസ വഴിവെക്കുമെന്ന് തൃണമൂൽ കണക്ക് കൂട്ടുന്നു. മോദിയുടെ വാക്കുകൾ ഇതിനകം ഏറ്റെടുത്ത ഇടതുപാർട്ടികൾ, തൃണമൂൽ-ബി.ജെ.പി കൂട്ടുകെട്ടിന്റെ ഭാഗമാണിതെ ആരോപിച്ചിരുന്നു.