LiveTV

Live

National

ബോക്സിങ് താരം വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍; സൗത്ത് ഡല്‍ഹിയില്‍ നിന്നും മല്‍സരിക്കും 

ബോക്സിങ് താരം വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍; സൗത്ത് ഡല്‍ഹിയില്‍ നിന്നും മല്‍സരിക്കും 

ബോക്സര്‍ വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസിന് വേണ്ടി സൗത്ത് ഡല്‍ഹിയില്‍ നിന്നും മല്‍സരിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് താരം തന്നെ ട്വിറ്ററിലും രംഗത്ത് വന്നിട്ടുണ്ട്.

‘ഇരുപത് വര്‍ഷത്തെ ബോക്സിങ് കരിയറില്‍ റിങില്‍ രാജ്യത്തിന് അഭിമാനം മാത്രം പകര്‍ന്നു. ഇനി രാജ്യത്തെ ജനങ്ങളെ സേവിക്കേണ്ട സമയമാണ്. കോണ്‍ഗ്രസ് നല്‍കിയ അവസരം അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുലിനും പ്രിയങ്കക്കും നന്ദി അറിയിക്കുന്നു’; വിജേന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പിയുടെ സിറ്റിങ് എം.പി രമേഷ് ബിന്ദുരിക്കും ആംആദ്മിയുടെ രാഘവ് ഛന്ദക്കുമെതിരെയാണ് വിജേന്ദര്‍ സിംഗ് സൗത്ത് ഡല്‍ഹിയില്‍ മല്‍സരിക്കുന്നത്. 2014ലെ മല്‍സരത്തില്‍ ബി.ജെ.പി എം.പി രമേഷ് ബിന്ദുരി ഒരു ലക്ഷം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ വിജയിച്ചത്.

വിജേന്ദര്‍ സിംഗ് ഇന്നലെയാണ് ഹരിയാന പൊലീസില്‍ നിന്നും രാജിവെച്ചത്. മെയ് 12നാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. 23 ന് ഫലം പ്രഖ്യാപിക്കും.