LiveTV

Live

National

പ്രഗ്യാ സിങിനെ കരിങ്കൊടി കാണിച്ച എന്‍.സി.പി പ്രവര്‍ത്തകന് ക്രൂര മര്‍ദനം

എന്‍.സി.പി പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

പ്രഗ്യാ സിങിനെ കരിങ്കൊടി കാണിച്ച എന്‍.സി.പി പ്രവര്‍ത്തകന് ക്രൂര മര്‍ദനം

പ്രഗ്യാ സിങ് താക്കൂറിനെ കരിങ്കൊടി കാണിച്ച എന്‍.സി.പി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ഭോപ്പാലിലെ എസ്.ഡി ഓഫീസിന് സമീപമാണ് സംഭവം.

എന്‍.സി.പി പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രഗ്യാ സിങിന്റെ റോഡ് ഷോക്കിടെയാണ് എന്‍.സി.പി പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിച്ചത്. ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയാണ് പ്രഗ്യാ സിങ്. കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങിനെതിരെയാണ് പ്രഗ്യാ സിങ് മത്സരിക്കുന്നത്.