LiveTV

Live

National

അകമ്പടിയായി റോഡ് ഷോ; ഗാന്ധിനഗറില്‍ മോദി വോട്ട് ചെയ്തു

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്

അകമ്പടിയായി റോഡ് ഷോ; ഗാന്ധിനഗറില്‍ മോദി വോട്ട് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറിലെ റാണിപില്‍ വോട്ട് ചെയ്തു. ഗോവയില്‍ മോക്ക് പോളിങിനിടെ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാള്‍ കുടൂതല്‍ വോട്ട് ലഭിച്ചതിനെ തുടര്‍ന്ന് വോട്ട് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തിയാണ് മോദി വോട്ട് ചെയ്യാനെത്തിയത്. ഓരോ സ്ഥാനാര്‍ഥിക്കും 9 വോട്ട് വീതം പോള്‍ ചെയ്തശേഷം പരിശോധിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 17 വോട്ട് ലഭിക്കുകയായിരുന്നു. രാജ്യത്ത് 350 ഓളം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാവുകയോ ബി.ജെ.പിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുകയോ ചെയ്യുകയാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

കുറ്റകരമായ അനാസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളില്‍ ബോംബേറില്‍ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യു.പിയിലെ മൊറാദാബാദില്‍ പോളിങ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എസ്.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മൂന്നാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവും വോട്ട് ചെയ്തു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അഹമ്മദാബാദിലെ നാരാന്‍പുരയിലും വോട്ട് രേഖപ്പെടുത്തി.