LiveTV

Live

National

മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ഉത്തര്‍പ്രദേശിലെ പത്ത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുലായംസിങ് യാദവ് മത്സരിക്കുന്ന മായിന്‍പുരി, വരുണ്‍ ഗാന്ധി മത്സരിക്കുന്ന പിലിബിത്ത് തുടങ്ങിയവാണ് ഇവയില്‍ പ്രധാനപ്പെട്ടവ

മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ടത്തിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുലായംസിങ് യാദവ് അടക്കമുള്ളവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടും.

ഉത്തര്‍പ്രദേശിലെ പത്ത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുലായംസിങ് യാദവ് മത്സരിക്കുന്ന മായിന്‍പുരി, വരുണ്‍ ഗാന്ധി മത്സരിക്കുന്ന പിലിബിത്ത് തുടങ്ങിയവാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ദളിത് മുസ്ലീം വിഭാഗങ്ങളുടെ സ്വാധീനമേഖലയായ ഇവിടെ എസ്.പി ബി.എസ്.പി , ആര്‍.എല്‍.ഡി സഖ്യത്തിന് നിര്‍ണ്ണായകമാണ്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഈ ഘട്ടത്തില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗാന്ധിനഗര്‍ ലോക്സഭാ സീറ്റില്‍ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ജനവിധി തേടും. മഹാരാഷ്ട്രയിലെ പതിനാല് സീറ്റുകളിലാണ് മൂന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍സിപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ ബാരമതിയില്‍ നിന്ന് ഈ ഘട്ടത്തില്‍ ജനവിധി തേടും.

പ്രധാനമന്ത്രി നരേന്ദ്രമോദി , ഉദ്ദവ് താക്കറെ അടക്കമുള്ളവര്‍ വലിയ പ്രചരണം നടത്തിയ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബിഹാറിലെ അഞ്ച് സീറ്റുകളിലും ഛത്തീസ്ഗഡിലെ ഏഴ് സീറ്റുകളിലും ഒഡീഷയിലെ ആറ് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ 42 അസംബ്ലി സീറ്റുകളിലും ഇതൊടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സുരക്ഷാപ്രശ്നങ്ങളാല്‍ മാറ്റിവെച്ച ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പും ഈ ഘട്ടത്തില്‍ നടക്കും. കര്‍ണ്ണാടകയില്‍ അവസാനഘട്ടത്തില്‍ 14 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് . ബംഗാള്‍ ,ജമ്മുകശ്മീരിലെ അനന്ത്നാഗ്, ഗോവ, ദാമന്‍ദിയു, നാഗര്‍ഹവേലി, അസം തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.