LiveTV

Live

National

ഗോമൂത്രം കുടിച്ചു കാന്‍സര്‍ മാറ്റിയെന്ന് സ്വാധി 

ഞാൻ കാൻസർ രോഗിയായിരുന്നു. ഗോമൂത്രവും പഞ്ചഗവ്യ ആയുർവേദ ഔഷധങ്ങളും ഉപയോഗിച്ചാണ് രോഗം ചികിത്സിച്ചത്. 

ഗോമൂത്രം കുടിച്ചു കാന്‍സര്‍ മാറ്റിയെന്ന് സ്വാധി 

പശുവിന്റെ മൂത്രമാണ് തന്റെ കാൻസർ മാറ്റിയതെന്ന് ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സാധ്വി പ്രഗ്യാ സിങ് താക്കൂർ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ പ്രഗ്യാ ഇന്ത്യ ടുഡേ ടിവിയോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാൻ സ്തനാര്‍ബുദബാധിതയായിരുന്നു. ഗോമൂത്രവും പഞ്ചഗവ്യ ആയുർവേദ ഔഷധങ്ങളും ഉപയോഗിച്ചാണ് രോഗം ചികിത്സിച്ചത്. പരമ്പരാഗത ഹിന്ദു അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യ. അഞ്ച് പശു ഉൽപന്നങ്ങൾ ഉപയോഗിച്ചാണിത് തയ്യാറാക്കുന്നത്. ചാണകം, മൂത്രം, പാൽ എന്നിവയാണ് ഇവയിലെ മൂന്ന് ഘടകങ്ങൾ. തൈരും നെയ്യും ആണ് മറ്റുള്ളവ. ഇത് ഉചിതമായ അനുപാതത്തിൽ ചേർത്താണ് ഉണ്ടാക്കുക.

ഈ ഔഷധത്തിന്റെ ഫലപ്രാപ്തിയുടെ ജീവിക്കുന്ന ഒരു ഉദാഹരണമാണ് ഞാൻ- സ്വാധി വ്യക്തമാക്കി. പശുവിനെ ദിവസവും തിരുമ്മിയാൽ നമ്മുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ പല സ്ഥലങ്ങളിലും പശുക്കളോടുള്ള പെരുമാറ്റം സങ്കടകരമായിരുന്നുവെന്നും അവർ പരിഭവിച്ചു.