LiveTV

Live

National

കാവല്‍ക്കാരന്‍റെ വിധി മെയ് 23ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍

പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും.

 കാവല്‍ക്കാരന്‍റെ വിധി മെയ് 23ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍

കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്‍റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റഫാല്‍ വിഷയത്തില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചു.

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞെന്നും തെറ്റ് അംഗീകരിച്ചെന്നുമാണ് ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്നതിലല്ല കോടതി നിരീക്ഷണം തെറ്റായി പരാമര്‍ശിച്ചതിലാണ് രാഹുല്‍ മാപ്പ് പറഞ്ഞതെന്നും റഫാല്‍ അഴിമതിയില്‍ സത്യം പുറത്തുവരുമെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു. രാഹുലിന്റെ മറുപടിയില്‍ ബി.ജെ.പി നടത്തുന്ന തെറ്റായ പ്രചാരണം കോടതി അലക്ഷ്യമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Also read: കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി ശരിവെച്ചെന്ന പരാമര്‍ശം: രാഹുല്‍ ഖേദം പ്രകടിപ്പിച്ചു

രാഹുല്‍ തെറ്റ് അംഗീകരിച്ചു എന്നായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം. കര്‍ശന നടപടി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയും പ്രാര്‍ത്ഥനയുമെന്ന് പരാതിക്കാരിയും ബി.ജെ.പി നേതാവുമായ മീനാക്ഷി ലേഖി പറഞ്ഞു. എന്നാല്‍ രാഹുലിന്റെ പ്രചാരണ വേദികളില്‍ ഇന്നും കാവല്‍ക്കാരന്‍ കള്ളനെന്ന മുദ്രാവാക്യം ഉയര്‍ന്നു.