LiveTV

Live

National

കനയ്യ കുമാറിന് നേരെ കരിങ്കൊടി; സംഘര്‍ഷം

ഞായറാഴ്ച്ച റോഡ്‌ഷോ നടത്തുന്നതിനിടെ കനയ്യക്ക് നേരെ കരിങ്കൊടി കാണിച്ച് അവഹേളിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം.

കനയ്യ കുമാറിന് നേരെ കരിങ്കൊടി; സംഘര്‍ഷം

ബീഹാറിലെ ബെഗുസാരൈയിലെ സി.പി.ഐ ലോകസഭാ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് നേരെ കരിങ്കൊടി. ഇതിനു പിന്നാലെ ഒരു കൂട്ടം പ്രദേശവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഞായറാഴ്ച റോഡ്‌ഷോ നടത്തുന്നതിനിടെ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന് നേരെ കരിങ്കൊടി കാണിച്ച് അവഹേളിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം.

മണ്ഡലത്തിലെ ഒരു ഗ്രാമത്തില്‍ റോഡ്‌ഷോ നടത്തുന്നതിനിടെ ഒരു കൂട്ടം പ്രദേശവാസികള്‍ കനയ്യ കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും കറുത്ത കൊടിയുയര്‍ത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവ സമയത്ത് തന്നെ പോലീസ് ഇടപെട്ട് പ്രശ്‌നം കൈകാര്യം ചെയ്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിംഗിനെതിരെ കനയ്യ കുമാര്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിലെ രോഷമാണ് കരിങ്കൊടി കാണിക്കുന്നതിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.