LiveTV

Live

National

തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടിയ 1381 കിലോ സ്വര്‍ണ്ണം തിരുമല തിരുപ്പതി ദേവസ്ഥാനത്തിനെ തിരിച്ചേല്‍പ്പിക്കും

450 കോടിയില്‍പ്പരം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് തിരിച്ചേല്‍പ്പിക്കുന്നത്

തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടിയ 1381 കിലോ സ്വര്‍ണ്ണം  തിരുമല തിരുപ്പതി ദേവസ്ഥാനത്തിനെ തിരിച്ചേല്‍പ്പിക്കും

മൂന്ന് ദിവസങ്ങളായി തുടരുന്ന നാടകീയ രംഗങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് 1381 കിലോ സ്വര്‍ണ്ണം ഇന്ന് തിരുമല തിരുപ്പതി ദേവസ്ഥാനത്തിനെ തിരിച്ചേല്‍പ്പിക്കും. ഏകദേശം 450 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് തിരിച്ചേല്‍പ്പിക്കുന്നത്. മൂന്ന് വര്‍ഷ കാലയളവിന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ച സ്വര്‍ണ്ണം കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് തലേ ദിവസമായ ഏപ്രില്‍ 17ന് തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ വെച്ച് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.

സ്വര്‍ണ്ണക്കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ പോയതാണ് പ്രശ്‌നം വഷളാവാന്‍ കാരണം. ഏപ്രില്‍ 17 ന് ഓരോ വാനുകളില്‍ 56 ബോക്‌സുകള്‍ വീതം മൂന്ന് വാനുകളിലായാണ് സ്വര്‍ണ്ണം കൊണ്ടുപോയിരുന്നത്. അതേ ദിവസം തന്നെ സ്വര്‍ണ്ണം തിരിച്ചെടുക്കുന്നതിനായി തിരുപ്പതി ദേവസ്ഥാനത്തിന്‍റെ കത്തോടുകൂടി പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ ചെന്നൈയിലേക്ക് തിരിച്ചെങ്കിലും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ്ണം തിരിച്ചെടുക്കുന്നതിനാവശ്യമായ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുന്നത്.