LiveTV

Live

National

‘റൊട്ടി കൊടുത്താല്‍ പാക്കിസ്ഥാനിലേക്ക് വാലാട്ടി പോകുന്ന പട്ടിക്കുട്ടി’ രാഹുലിനെ അധിക്ഷേപിച്ച് ബി.ജെ.പി മന്ത്രി

നരേന്ദ്ര മോദിയെ സിംഹമായും, അതേസമയം രാഹുല്‍ ഗാന്ധിയെ പട്ടിക്കുട്ടിയായും താരതമ്യം ചെയ്തായിരുന്നു വാസവയുടെ പരിഹാസം.

‘റൊട്ടി കൊടുത്താല്‍ പാക്കിസ്ഥാനിലേക്ക് വാലാട്ടി പോകുന്ന പട്ടിക്കുട്ടി’ രാഹുലിനെ അധിക്ഷേപിച്ച് ബി.ജെ.പി മന്ത്രി

തെരഞ്ഞെടുപ്പ് ചൂടിനിടെ വീണ്ടും വിവാദവുമായി ബി.ജെ.പി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നായയോട് ഉപമിച്ചാണ് ഗുജറാത്ത് മന്ത്രി ഗണപത് വാസവയുടെ അധിക്ഷേപം. ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ആരാണ് രാജ്യം ഭരിക്കാന്‍ ഉചിതമെന്ന് ജനങ്ങളോട് വിവരിക്കുകയായിരുന്നു ഗണപത് വാസവ.

നരേന്ദ്ര മോദിയെ സിംഹമായും, അതേസമയം രാഹുല്‍ ഗാന്ധിയെ പട്ടിക്കുട്ടിയായും താരതമ്യം ചെയ്തായിരുന്നു വാസവയുടെ പരിഹാസം. മോദി നില്‍ക്കുമ്പോള്‍ ഗുജറാത്തിന്റെ സിംഹം നില്‍ക്കുന്ന പോലെയും എന്നാല്‍ രാഹുല്‍ ഗാന്ധി നില്‍ക്കുമ്പോള്‍ പാക്കിസ്ഥാന്‍ റൊട്ടി കൊടുത്താല്‍ പാക്കിസ്ഥാനിലേക്കും, ചൈനയാണ് റൊട്ടി കൊടുക്കുന്നതെങ്കില്‍ ചൈനയിലേക്കും വാലാട്ടി പോകുന്ന പട്ടിക്കുട്ടിയെപ്പോലെയുമാണ് തോന്നുകയെന്നും വാസവ പറഞ്ഞു.

ഇതിന് മുമ്പും ഗണപത് വാസവ രാഹുലിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. 500 ഗ്രാം വിഷം കഴിച്ചിട്ടും രാഹുല്‍ അതിജീവിച്ചാല്‍ മാത്രമേ രാഹുല്‍ ശിവന്റെ ഒരു അവതാരമാണെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം താന്‍ വിശ്വസിക്കുകയുള്ളൂവെന്നൊരു പരാമര്‍ശം മാര്‍ച്ചില്‍ അദ്ദേഹം നടത്തിയിരുന്നു. ‘’ജനങ്ങളെ രക്ഷിക്കുന്നതിനായി ശിവന്‍ വിഷം കഴിച്ചതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെക്കൊണ്ട് 500 ഗ്രാം വിഷം കഴിപ്പിക്കണം.’’ അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ 26 ലോകസഭാ മണ്ഡലങ്ങളിലും ഏപ്രില്‍ 23 നാണ് തെരഞ്ഞെടുപ്പ്.