LiveTV

Live

National

15 വര്‍ഷം മുമ്പത്തെ ബീഹാറാണ് ഇപ്പോഴത്തെ ബംഗാളെന്ന് പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍

സംസ്ഥാന പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ട നാട്ടുകാര്‍ കേന്ദ്രസേനയെ പരമാവധി ബൂത്തുകളില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയാണ്...

15 വര്‍ഷം മുമ്പത്തെ ബീഹാറാണ് ഇപ്പോഴത്തെ ബംഗാളെന്ന് പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍

തെരഞ്ഞെടുപ്പുകളില്‍ പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് ബീഹാറിലുണ്ടായിരുന്ന അനിശ്ചിതാവസ്ഥയാണ് നിലവില്‍ പശ്ചിമബംഗാളിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക നിരീക്ഷകന്‍ അജയ് വി നായിക്. സംസ്ഥാന പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ട നാട്ടുകാര്‍ കേന്ദ്രസേനയെ പരമാവധി ബൂത്തുകളില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും ബംഗാളില്‍ ഏപ്രില്‍ 23ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അജയ് വി നായിക് പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക നിരീക്ഷകന്റെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. അജയ് വി നായിക് ആര്‍.എസ്.എസ് - ബി.ജെ.പി ബന്ധമുള്ളയാളാണെന്നും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് അജയ് വി നായിക് ചെയ്യുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

1984 ഐ.എ.എസ് ബാച്ചുകാനായ അജയ് വി നായികിന് പശ്ചിമബംഗാളിലെ അഞ്ച് ഘട്ട പോളിംങിന്റെ പ്രത്യേക നിരീക്ഷണ ചുമതലയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. 'നിലവില്‍ പശ്ചിമബംഗാളിലെ സ്ഥിതി 10-15 വര്‍ഷം മുമ്പുള്ള ബീഹാറിലേതിന് തുല്യമാണ്. അന്ന് ബീഹാറിലെ പരമാവധി ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോള്‍ പശ്ചിമബംഗാളിലാണ് കേന്ദ്രസേനയെ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത്. ബംഗാളിലെ ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം തന്നെ നഷ്ടമായിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്' അജയ് വി നായിക് പറഞ്ഞു.

15 വര്‍ഷം മുമ്പത്തെ ബീഹാറാണ് ഇപ്പോഴത്തെ ബംഗാളെന്ന് പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകന്‍

പശ്ചിമബംഗാളില്‍ ഏപ്രില്‍ 23ന് നടക്കുന്ന മൂന്നാംഘട്ടത്തില്‍ അഞ്ച് ലോകസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിലെ 92 ബൂത്തുകളില്‍ 324 കമ്പനി കേന്ദ്രസേന സുരക്ഷയൊരുക്കും. ഏപ്രില്‍ 11ന് നടന്ന ആദ്യഘട്ടത്തില്‍ 51 ശതമാനം ബൂത്തുകളിലും ഏപ്രില്‍ 18ന് നടന്ന രണ്ടാം ഘട്ടത്തില്‍ 80 ശതമാനം ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ആദ്യഘട്ടങ്ങളില്‍ വ്യാപകമായ അക്രമങ്ങളും ബൂത്തുപിടുത്തവും വോട്ടിംങ് മെഷീന്‍ നശിപ്പിക്കലുമെല്ലാം പശ്ചിമബംഗാളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് കൂടുതല്‍ കേന്ദ്രസേനയെ ബൂത്തുകളില്‍ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.