LiveTV

Live

National

തൊഴില്‍ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് കോട്ടമോ.... നേട്ടമോ???

2014 ല്‍ ബി.‍ജെ.പി പുറത്തിറക്കിയ മാനിഫെസ്റ്റോയിലും ഊന്നല്‍ നല്‍കിയത് തൊഴിലില്ലായ്മയ്ക്കായിരുന്നു

തൊഴില്‍ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് കോട്ടമോ.... നേട്ടമോ???

പ്രധാനമന്തി നരേന്ദ്ര മോദി വികസനത്തിന്‍റെയും പുരോഗമനത്തിന്‍റെയും പടനായകന്‍ എന്നാണ് ബി.ജെ.പി പ്രവര്‍ത്തകരും പാര്‍ട്ടിയും അവകാശപ്പെടുന്നത്. മോദി സര്‍ക്കാര്‍ ഭാരതീയ ജനതക്ക് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു തൊഴിലില്ലായ്മ നീക്കം ചെയ്യുമെന്നുളളത്. 2014 ല്‍ ബി.‍ജെ.പി പുറത്തിറക്കിയ മാനിഫെസ്റ്റോയിലും ഊന്നല്‍ നല്‍കിയതും തൊഴിലില്ലായ്മക്കായിരുന്നു. യു.പി.എ ഗവണ്‍മെന്‍റ് പത്ത് വര്‍ഷം കൊണ്ട് തൊഴിലില്ലായ്മയുടെ വളര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അവര്‍ പറയുന്നത്. കുറഞ്ഞത് ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്.

തന്‍റെ പ്രസംഗത്തിനിടയില്‍ അദ്ദേഹം ജനങ്ങളോട് ഇങ്ങനെ ചോദിക്കുകയുണ്ടായി

“ഇന്ത്യയുടെ കിഴക്കന്‍ മേഖല ദരിദ്രമാണോ? തൊഴിലില്ലായ്മ കൂടുതല്‍ ഉളളത് കിഴക്കന്‍ മേഖലയിലാണോ? അതിനു കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

അതിന്‍റെ കാരണം വളരെ ലളിതമാണ്, എന്തുകൊണ്ടെന്നാല്‍ പടിഞ്ഞാറന്‍ ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി ഗവണ്‍മെന്‍റാണ്. വാഗ്ദാനങ്ങള്‍ കൊണ്ടല്ല ഞാന്‍ നിങ്ങളു‍ടെ മുന്നില്‍ വന്നിരിക്കുന്നത് പക്ഷേ കുറച്ച് ലക്ഷ്യങ്ങളുമീയിട്ടാണ്. അതില്‍ ഒന്നാണ് തൊഴിലില്ലായ്മ”

തൊഴില്‍ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് കോട്ടമോ.... നേട്ടമോ???

ഇവയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. പക്ഷേ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുന്നതിനേക്കാള്‍ അത് വര്‍ധിക്കുകയാണ് ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2017-18 വര്‍ഷത്തില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ 49 വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 2018 ല്‍ പുറത്തുവന്ന സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ മാത്രം രാജ്യത്ത് നിലവിലുണ്ടായിരുന്ന ഒരു കോടി തൊഴിലവസരങ്ങള്‍ നഷ്ടമായി.

തൊഴില്‍ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് കോട്ടമോ.... നേട്ടമോ???

1970 മുതല്‍ എന്‍.എസ്.എസ്.ഒ (നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസ്) ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തൊഴില്‍-തൊഴില്‍ രഹിത സര്‍വ്വേയിലെ കണക്കനുസരിച്ച് 2010നേക്കാള്‍ 2011-12 വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് 2.2% വര്‍ധിച്ചതായി കാണപ്പെടുന്നു. 2013-14 ല്‍ 3.4% ഉം 2015-16 ല്‍ 3.7% ആയി തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. എന്നാല്‍ 2016-17 ല്‍ ഈ വര്‍ധനവ് മുന്‍ വര്‍ഷത്തേക്കാള്‍ 3.9% ആയി ഉയര്‍ന്നു.

2019 നു ശേഷം കണക്കുകള്‍ പുറത്തുവിടാന്‍ ഗവണ്‍മെന്‍റ് തയ്യാറായില്ല. എന്നാല്‍ ബിസിനസ്സ് സ്റ്റാന്‍റേര്‍ഡ് പത്രം പുറത്ത് വിട്ട കണക്കനുസസസരിച്ച് 6.1%തൊഴിലില്ലായ്മ നിരക്കാണ് ഭാരതം അഭിമുഖീകരിക്കെണ്ടി വന്നത്.

തൊഴില്‍ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് കോട്ടമോ.... നേട്ടമോ???

നാല് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ തൊഴിലില്ലായ്മ നിരക്ക്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പോലും തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല, കാരണം തൊഴിലവസരങ്ങള്‍ക്കു വേണ്ടിയുളള പദ്ധതികളൊന്നും തന്നെ ഗവണ്‍മെന്‍റ് നടപ്പാക്കുന്നില്ല.