LiveTV

Live

National

നരേഷ് ഗോയലിന്റെ തകര്‍ച്ച കാവ്യനീതിയോ?

ഒരു ചെറിയ ട്രാവൽ ഏജൻസി നടത്തിയിരുന്ന ഗോയൽ ജെറ്റ് എയർവേസ് എന്ന കമ്പനി പടുത്തുയർത്തിയത്, ഇന്ത്യയിലെ ആദ്യ സ്വകാര്യവിമാനക്കമ്പനിയുടമയായ തഖിയുദ്ദീന്‍ വാഹിദിനെ കൊലപ്പെടുത്തിയാണെന്ന ആരോപണം ശക്തമാണ് 

നരേഷ് ഗോയലിന്റെ തകര്‍ച്ച കാവ്യനീതിയോ?

ഇന്ത്യയിലെ 100 സമ്പന്നരിൽ ഒരാളായി ലോകം വിലയിരുത്തിയ നരേഷ് ഗോയലിന്, താൻ കെട്ടിപ്പടുത്ത ജെറ്റ് എയർവേസ് എന്ന സ്ഥാപനത്തിൽ നിന്നും ഒടുവിൽ പടിയിറങ്ങേണ്ടി വന്നിരിക്കുന്നു.

നരേഷ് ഗോയലിന്റെ വളർച്ചയുടെ വഴികൾ

ടിക്കറ്റ് ഏജന്റിൽനിന്ന് ഇന്ത്യയിലെ വലിയ വ്യോമയാന കമ്പനി മേധാവിയിലേക്കുള്ള നരേഷിന്റെ വളർച്ച അമ്പരിപ്പിക്കുന്നതായിരുന്നു.

ഇന്ത്യ ആഗോളീകരണത്തിലേക്ക് കുതിച്ച കാലത്താണ് ഗോയൽ വ്യോമയാന സ്വപ്‌നങ്ങൾ നെയ്തിരുന്നത്. 1992 ൽ ബ്രിട്ടീഷ് കമ്പനിയായ ടെയിൽ വിൻഡ്‌സിന്റെ സാമ്പത്തിക സഹായത്തോടെ ജെറ്റ് എയർവേസ് സ്ഥാപിച്ചു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഗൾഫ് എയർ,കുവൈറ്റ് എയർ, എന്നിവയുമായി കൈകോർത്ത് എയർ ഇന്ത്യക്ക് പിന്നിലായി ജെറ്റ് എയർവേസ് വളർന്നു. വ്യോമയാന മേഖലയിൽ പുതിയ മത്സരങ്ങളുമായി സ്പൈസ് ജെറ്റ്, ഇൻഡിഗോ, വിജയ്മല്യയുടെ കിങ് ഫിഷർ എന്നീ സ്ഥാപനങ്ങൾ സജീവമായിരുന്നു. 69 കാരനായ നരേഷ് ഗോയലും ഭാര്യ അനിതയും ജെറ്റ് എയർവേസിൽ നിന്നും പടിയിറങ്ങുമ്പോൾ കമ്പനി 8,200 കോടി കടത്തിലാണ്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നരേഷ് ഗോയലിന്റെ സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിലെ മറ്റൊരു നീതിക്ക് വേണ്ടിയാണോ പുലരുന്നത്?

ഡൽഹിയിൽ ഒരു ചെറിയ ട്രാവൽ ഏജൻസി നടത്തിയിരുന്ന നരേഷ് ഗോയൽ ജെറ്റ് എയർവേസ് എന്ന തന്റെ വിമാനസർവീസ് കമ്പനി പാടത്തുയർത്തിയത്, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനിയുടമയും മലയാളിയുമായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ തഖിയുദ്ധീൻ വാഹിദിനെ കൊലപ്പെടുത്തിയാണെന്ന ആരോപണം ശക്തമാണ്.

തഖിയുദ്ധീൻ വാഹിദ് 
തഖിയുദ്ധീൻ വാഹിദ് 

ഗൾഫ് നാടുകളിലേക്കു മലയാളികളുടെ ഒഴുക്കു ശക്തമായ കാലം. ഗൾഫ് മോഹങ്ങളോടെ ബോംബെയിൽ എത്തിയവരെ പിഴിയാൻ മലയാളികൾ ഉൾപ്പെടെ പലരും അവിടെ കാത്തുനിന്നിരുന്നു. സാധാരണ മലയാളിക്കു സഹായവുമായി ഷിഹാബുദീൻ, നാസർ, തഖിയുദ്ദീൻ വാഹിദ് എന്നീ സഹോദരൻമാർ അവിടെയുണ്ടായിരുന്നു. അവർ ഒരു ട്രാവൽ ഏജൻസി തുടങ്ങി, ഈസ്റ്റ് വെസ്റ്റ് ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്സ്.

മാന്യമായ നിരക്കിൽ മലയാളിക്കു വിമാനടിക്കറ്റുകൾ. ആഗോളവൽക്കരണത്തിന്റെ തുടക്കനാളുകളായ അന്ന് ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും മാത്രം. കേന്ദ്രസർക്കാർ സ്വകാര്യ വിമാനയാത്രാ കമ്പനികൾക്കു ലൈസൻസ് നൽകാൻ തീരുമാനിച്ചപ്പോള്‍ ആദ്യം ലൈസൻസ് കിട്ടിയ കമ്പനികളിലൊന്നു തഖിയുദ്ദീൻ വാഹിദ് എന്ന മലയാളിയുടേതായിരുന്നു.

അക്കാലത്ത് നരേഷ് ഗോയലായിരുന്നു തഖിയുദ്ദീന്റെ പ്രധാന ഏതിരാളി. ഇതു സംബന്ധിച്ച് രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകരിലൊരാളായ ജോസി ജോസഫ് എ ഫിയസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്: ദ ഹിഡണ്‍ ബിസ്സിനസ് ഓഫ് ഡമോക്രസി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള തഖിയുദ്ധീനെ ദാവൂദിന്റെ എതിര്‍വിഭാഗമായ ഛോട്ടാരാജന്‍ സംഘം കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് കഥ. രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് പോലിസ് അന്വേഷിച്ചത്

നരേഷ് ഗോയല്‍ ദാവൂദിന്റെ ആളുകളെ ഉപയോഗിച്ച് തഖിയുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജോസി ജോസഫ് തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്. 1995 നവംബര്‍ 13ന് രാത്രി ഒന്‍പതരയോടെയാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമ തഖിയുദ്ധീൻ വാഹിദ് ബോംബെ ബാന്ദ്രയിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ കൊല്ലപ്പെടുന്നത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള തഖിയുദ്ധീനെ ദാവൂദിന്റെ എതിര്‍വിഭാഗമായ ഛോട്ടാരാജന്‍ സംഘം കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് കഥ. രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് പോലിസ് അന്വേഷിച്ചത്. തഖിയുദ്ധീന്റെ ഭാര്യയുടേയോ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ മറ്റു ഡയറക്ടര്‍മാരായ തഖിയുദ്ധീന്റെ സഹോദരങ്ങളുടേയോ ബന്ധുക്കളുടയോ മൊഴിപോലും രേഖപ്പെടുത്തിയിരുന്നില്ല.

ഇന്ന് ജെറ്റ് എയർവേസ് വലിയ കടക്കെണിയിലാണ്. കഴിഞ്ഞ 11 വർഷമായി കടക്കെണിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലായിരുന്നു നരേഷ് ഗോയൽ. എന്നാൽ തൊഴിലാളികളടക്കം ചൂണ്ടിക്കാണിച്ച പ്രശ്നപരിഹാരം ഗോയൽ അടക്കമുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ രാജി തന്നെയായിരുന്നു. കാലം കാത്തിരുന്ന നീതി പോലെയാണ് നരേഷ് ഗോയലിന്റെ പതനം.