LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതി രാജ്‌നാഥ് സിങിന്റെ മുന്നിലെത്തിയിരുന്നുവെന്ന് സൂചന

ലൈംഗിക പീഡനത്തിന് ശ്രമിച്ച ചീഫ് ജസ്റ്റിസ് പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതി രാജ്‌നാഥ് സിങിന്റെ മുന്നിലെത്തിയിരുന്നുവെന്ന് സൂചന

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗികാരോപണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് അറിവുണ്ടായിരുന്നുവെന്ന് സൂചന. ലൈംഗിക പീഡനത്തിന് ശ്രമിച്ച ചീഫ് ജസ്റ്റിസ് പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

22 ജഡ്ജിമാര്‍ക്ക് അയച്ച സത്യവാങ്മൂലത്തിലാണ് സുപ്രീം കോടതിയിലെ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായിരുന്ന 35 കാരി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 2016 മുതല്‍ രഞ്ജന്‍ ഗോഗോയിയുടെ ഓഫീസില്‍ ജോലി ചെയ്തുവന്ന യുവതി 2018 ല്‍ അദ്ദേഹം ചീഫ് ജസ്റ്റിസായതോടെ അദ്ദേഹത്തിന്റെ വീട്ടിലെ ഓഫീസിലേക്ക് മാറി. ഇക്കാലത്താണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നാണ് ആരോപണം.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതി രാജ്‌നാഥ് സിങിന്റെ മുന്നിലെത്തിയിരുന്നുവെന്ന് സൂചന

ഭര്‍തൃസഹോദരന് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ജോലി തരപ്പെടുത്തി നല്‍കി. ഒക്ടോബര്‍ 9ന് ഭര്‍തൃസഹോദരന് നിയമന ഉത്തരവ് ലഭിച്ചതിന്റെ അടുത്ത ദിവസമാണ് ചീഫ് ജസ്റ്റിസ് ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചത്. ബലമായി ആലിംഗനം ചെയ്ത ചീഫ് ജസ്റ്റിസിനെ തള്ളി മാറ്റിയാണ് പുറത്തുകടന്നത്. പിന്നീട് ഇക്കാര്യം പുറത്തുപറയരുതെന്ന് ആവശ്യപ്പെടുകയും താനാണ് തെറ്റ് ചെയ്തതെന്ന മട്ടില്‍ എഴുതി വാങ്ങുകയും ചെയ്തു.

ഡല്‍ഹി പൊലീസ് കമ്മിഷണറുടെ സാന്നിധ്യത്തില്‍ തന്നെക്കൊണ്ട് ചീഫ് ജസ്റ്റിസിന്റെ ഭാര്യയോട് മാപ്പ് പറയിപ്പിച്ചു. ശേഷം സുപ്രീം കോടതിയിലെ പല വകുപ്പുകളിലായി ട്രാന്‍സ്ഫര്‍ ചെയ്യുകയും ഡിസംബര്‍ 21ന് വകുപ്പ് മേധാവികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പ്രതികാര നടപടി അവിടെ തീര്‍ന്നില്ല.

ഡല്‍ഹി പൊലീസിലുണ്ടായിരുന്ന ഭര്‍ത്താവിനെയും ബന്ധുവിനെയും കാരണമില്ലാതെ ജോലിയില്‍ നിന്ന് പുറത്താക്കി. ആരോപണത്തിന് തെളിവായി ദൃശ്യങ്ങളും സത്യവാങ്മൂലത്തോടൊപ്പമുണ്ട്. യുവതിയുടെ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് മുമ്പിലും എത്തിയിരുന്നതായാണ് സത്യവാങ്മൂലത്തില്‍ നിന്ന് മനസ്സിലാകുന്നത്.