LiveTV

Live

National

‌‌ബി.ജെ.പി എം.പി രാം ചരിത്ര നിശാദ് സമാജ് വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു

പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. 

‌‌ബി.ജെ.പി എം.പി രാം ചരിത്ര നിശാദ് സമാജ് വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ ‌‌ബി.ജെ.പി എം.പി രാം ചരിത്ര നിശാദ് സമാജ് വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. അതിനിടെ ഹിമാചല്‍ പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സിങ് സാത്തിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസത്തേക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി. കോണ്‍‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബീഹാറിലും ഛത്തീസ്ഗഢിലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.

ലക്നൌവില്‍ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി എംപി രാം ചരിത്ര നിശാദ് സമാജ്‍വാദി പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു നിശാദ് അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശിലെ മച്ച്ലി ശഹര്‍ മണ്ഡലത്തിലെ എം.പി പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. തെരഞ്ഞെടുപ്പടുത്തതോടെ പ്രചാരണങ്ങളും കനക്കുകയാണ്. ഇന്നലെ വൈകിട്ട് ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ്ഷോ അരങ്ങേറി. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു റാലി. കോണ്‍‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം ബീഹാറിലും ഛത്തീസ്ഗഢിലുമാണ്. അതിനിടെ ഹിമാചല്‍ പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സിങ് സാത്തിക്ക് രണ്ട് ദിവസത്തെ പ്രചരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിലാണ് കമ്മീഷന്റെ നടപടി.