LiveTV

Live

National

ബിഹാറില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

ഏപ്രിൽ 19 നാണ് സംഭവം നടന്നത്. യുവതി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

ബിഹാറില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

ബീഹാർ ഭഗൽപൂരിൽ 17 വയസുകാരിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ പ്രിൻസിനെ അറസ്റ്റ് ചെയ്തു .വെള്ളിയാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി അമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. അമ്മയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം.

ബിഹാറില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

സംഭവ സ്ഥലത്തു നിന്ന് തോക്ക് കണ്ടെത്തിയതായി ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് രൂപ് രഞ്ജൻ ഹർഗവ് മാധ്യമങ്ങളോട് പറഞ്ഞു .തുടർ ചികിത്സക്കായി പെൺകുട്ടിയെ പട്ന മെഡിക്കൽ കോളേജ് ആശുപത്രി (പി.എം.എച്ച്) പ്രവേശിപ്പിച്ചു.