LiveTV

Live

National

‘പാകിസ്താന്‍ സെെനികരോ പൗരന്മാരോ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നില്ല’

ഫെബ്രുവരി 26നായിരുന്നു പാകിസ്താനിലെ ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയത്

‘പാകിസ്താന്‍ സെെനികരോ പൗരന്മാരോ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നില്ല’

പുൽവാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ ബലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്താൻ സെെനികരോ, സിവിലിയൻമാരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ബലാകോട്ടിൽ സ്വയം പ്രതിരോധം മാത്രമാണ് സ്വീകരിക്കുന്നതെന്ന് വ്യോമാക്രമണ സമയത്ത് ആഗോള സമൂഹത്തോട് പറഞ്ഞിരുന്നതായി മന്ത്രി പറഞ്ഞു.

പുൽവാമയിൽ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിന്റെ താവളങ്ങൾ മാത്രമാണ് സേന ലക്ഷ്യം വെച്ചത്. പാക് സെെന്യത്തെയോ, സാധാരണക്കാരെയോ ആക്രമിക്കാൻ ഇന്ത്യ ശ്രമിച്ചിട്ടില്ലെന്നും സുഷമ സ്വരാജ് അഹമ്മദാബാദിൽ പറഞ്ഞു. ഫെബ്രുവരി 26നായിരുന്നു പാകിസ്താനിലെ ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നത്.

അടുത്ത തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിൽ എത്തും. സഖ്യ സർക്കാറായതിനാൽ മുൻ പ്രധാനമന്ത്രി വാജ്പേയിക്ക് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, എന്നാൽ വൻ ഭൂരിപക്ഷം ലഭിച്ച മോദി അഞ്ച് വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും അതിനാൽ പദ്ധതികളെല്ലാം വിജയകരമായി പൂർത്തീകരിക്കാൻ മോദിക്ക് ഇത്തവണയും വൻ ഭൂരിപക്ഷം തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഭീകരാക്രമണ സമയത്ത് ലോക രാജ്യങ്ങൾക്കിടയിൽ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.