LiveTV

Live

National

‘ഹേമന്ത് കർക്കരെ കുടുംബത്തോടെ നശിച്ച് പോകുമെന്ന് ശപിച്ചിരുന്നു’

ഹേമന്ത് കര്‍ക്കരെയുടെ അന്വേഷണത്തിലൂടെയായിരുന്നു മലേഗാവ് സ്ഫോടനത്തിലെ ഹിന്ദുത്വ ബന്ധം കണ്ടെത്തിയത്

‘ഹേമന്ത് കർക്കരെ കുടുംബത്തോടെ  നശിച്ച് പോകുമെന്ന് ശപിച്ചിരുന്നു’

മുംബെെ ഭീകരാക്രമണത്തിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ഹേമന്ത് കര്‍ക്കരയെ അപമാനിച്ച് പ്രഗ്യാ സിങ് ഠാക്കൂര്‍. ഹേമന്ത് കർക്കരെ ചെയ്ത പ്രവർത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്ന് മലേഗാവ് സ്ഫോടന കേസിൽ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട പ്രഗ്യാ സിംഗ് പറഞ്ഞു.

‘ഹേമന്ത് കർക്കരെ കുടുംബത്തോടെ  നശിച്ച് പോകുമെന്ന് ശപിച്ചിരുന്നു’

മുംബൈ ഭീകരാക്രമണത്തിനിടെ വെടിയേറ്റ് മരിച്ച മുൻ മുംബെെ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത് കര്‍ക്കരയെ അപമാനിക്കുന്ന തരത്തിലായിരുന്നു പ്രഗ്യാ സിങ് ഠാക്കൂറിന്റെ വാക്കുകൾ. കര്‍ക്കരയുടെ കുടുംബം അടക്കം നശിച്ചുപോകുമെന്ന് ശപിച്ചിരുന്നുവെന്നും ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ഥി കൂടിയായ ഠാക്കൂർ പറഞ്ഞു.

ഹേമന്ത് കര്‍ക്കരെയുടെ അന്വേഷണത്തിലൂടെയായിരുന്നു മലേഗാവ് സ്ഫോടനത്തില്‍ പ്രഗ്യാ സിങിന്‍റെ പങ്ക് കണ്ടെത്തിയത്. സ്ഫോടനത്തിന് പിന്നിലെ ഹിന്ദുത്വ ബന്ധം കണ്ടെത്തിയ കർക്കരെ, കേണൽ പുരോഹിതിനെയും, സ്വാമി അസിമാനന്ദയെയും അകത്താക്കുകയായിരുന്നു. താൻ ജയിലിലായത് മുതൽ കർക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കർക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.