LiveTV

Live

National

പ്രചാരണത്തിനിടെ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനമേറ്റു

സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ഹാർദിക് ആരോപിച്ചു

പ്രചാരണത്തിനിടെ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനമേറ്റു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന് മർദ്ദനമേറ്റു. ഗുജറാത്ത് സുരേന്ദ്ര നഗർ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വേദിയിൽ പ്രസംഗിക്കുകയായിരുന്ന ഹാർദികിനെ കാണികളിൽ നിന്നൊരാൾ വന്ന് കരണത്തടിച്ചത്.

പട്ടേൽ സംവരണ പ്രക്ഷോഭത്തിലൂടെ ഉയർന്ന് വന്ന ഹാർദിക് പട്ടേൽ കോൺഗ്രസിനൊപ്പം ചേരുകയായിരുന്നു. പ്രചാരണത്തിനിടെ തന്റെ പ്രസംഗം തുടങ്ങി അൽപ സമയത്തിനകമാണ് ഹാർദികിന് മർദനമേറ്റത്. പ്രചാരണ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളുടെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

സുരേന്ദ്ര നഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സോമ പട്ടേലിന് വേണ്ടിയായിരുന്നു ഹാർദിക് പ്രചാരണം നടത്തിയിരുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി സ്ഥലം എസ്.പി മഹേന്ദ്ര ബഗാഡിയ പറഞ്ഞു. ഹാർദികിനെ മർദ്ദിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ച് വ്യക്തതയില്ല. എന്നാൽ സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ഹാർദിക് ആരോപിച്ചു.