LiveTV

Live

National

മോഹന്‍ലാല്‍ ഗഞ്ച് ഇത്തവണ ആര്‍ക്കൊപ്പം?

2014ല്‍‍ പാസികള്‍ ബി.ജെ.പിക്കൊപ്പം നിന്നതിനാല്‍ മോഹന്‍ലാല്‍ ഗഞ്ചില്‍ അവര്‍ക്ക് വന്‍ വിജയം നേടാനായി.

 മോഹന്‍ലാല്‍ ഗഞ്ച് ഇത്തവണ ആര്‍ക്കൊപ്പം?

ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള മണ്ഡലമാണ് മോഹന്‍ലാല്‍ ഗഞ്ച്. ജനസംഖ്യ നോക്കിയാല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാസി സമൂഹത്തിന് നിര്‍ണായക സ്വാധീനം ഈ മണ്ഡലത്തിലുണ്ട്. 2014ല്‍‍ പാസികള്‍ ബി.ജെ.പിക്കൊപ്പം നിന്നതിനാല്‍ മോഹന്‍ലാല്‍ ഗഞ്ചില്‍ അവര്‍ക്ക് വന്‍ വിജയം നേടാനായി.

മോഹന്‍ലാല്‍ ഗഞ്ചില്‍ ബി.ജെ.പി തോറ്റാല്‍ ദലിതുകളെ ഒപ്പം നിര്‍ത്തുന്നതില്‍ മഹാസഖ്യം വിജയിച്ചുവെന്ന് പറയാനാകും. യു.പിയിലെ മൂന്ന് പ്രധാന പാര്‍ട്ടികളും പാസി സമുദായാംഗങ്ങളെ സ്ഥാനാര്‍ഥിയാക്കിയ അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നാണ് മോഹന്‍ലാല്‍ ഗഞ്ച്. ലഖ്നൌവിന്‍റെ തൊട്ടടുത്താണെങ്കിലും വികസന കാര്യത്തില്‍ മോഹന്‍ലാല്‍ ഗ‍ഞ്ചിലെ ഗ്രാമങ്ങള്‍ വളരെ പിന്നാക്കമാണ്.

മേഖലയിലെ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടും എന്ന സൂചന ഈ ഗ്രാമങ്ങള്‍ നല്‍കുന്നുണ്ട്. ജാദവ വിഭാഗത്തിന് മേല്‍കൈയ്യുള്ള ബി.എസ്.പിയോട് പാസി വിഭാഗത്തിന് കടുത്ത എതിര്‍പ്പാണ്. ഈ വിദ്വേഷം ഇല്ലാതാക്കാന്‍ ഇടനിലക്കാരായി നില്‍ക്കുന്നത് സമാജ് വാദി പാര്‍ട്ടിയാണെന്നത് കൌതുകകരമാണ്.

ബി.എസ്.പിയുടെ പേരില്‍ ഈ പ്രദേശങ്ങളില്‍ അംബേദ്കര്‍ ജയന്തി സംഘടിപ്പിക്കാനും അതിലൂടെ ദലിത് വിഭാഗങ്ങളെ ഒരുമിപ്പിക്കാനും ശ്രമങ്ങളുണ്ടായി. ഇതിന് എസ്പി.യുടെ പിന്തുണ നിര്‍ലോഭം ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.എസ്.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ആര്‍ കെ ചൌധരിയാണെന്നത് മഹാസഖ്യത്തിന് തിരിച്ചടിയാകും.