LiveTV

Live

National

മുസ്‍ലിം ജയില്‍ പുള്ളിയുടെ മേല്‍ ഓം ചിഹ്നം പതിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുസ്‍ലിം ജയില്‍ പുള്ളിയുടെ മേല്‍ ഓം ചിഹ്നം പതിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുസ്‍ലിം തടവുപുള്ളിയുടെ മേല്‍ നിര്‍ബന്ധപ്പൂര്‍വം ഓം ചിഹ്നം പതിച്ച സംഭവത്തില്‍ ഡല്‍ഹി കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തിഹാര്‍ ജയിലിനകത്ത് വെച്ചാണ് മുസ്‍ലിം തടവുപുള്ളിയായ നാബിറിന് ക്രൂര അതിക്രമത്തിനിരയാകേണ്ടി വന്നത്. രണ്ട് ദിവസം ഭക്ഷണം പോലും നല്‍കാതെ മനുഷ്യത്വരഹിതമായ രീതിയിലാണ് നാബിറിനെ ജയിലില്‍ പരിഗണിച്ചിരുന്നതെന്ന് നാബിറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. കുടുംബാംഗങ്ങള്‍ കൌണ്‍സിലിനെ അറിയിച്ചതനുസരിച്ചാണ് പിന്നീട് കോടതിയെ സമീപിച്ചതും കോടതി ഇടപെടലുണ്ടാകുന്നതെന്നും കുടുംബാംഗങ്ങള്‍ ‘ദി വയര്‍’എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

കോടതി നാബിറിന്റെ ദേഹത്തെ പരിക്കുകള്‍ പരിശോധിക്കുകയും തെളിവുകള്‍ക്കായി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഗുരുതരമായ ചട്ടലംഘനം നടത്തിയ ന്യൂ ഡല്‍ഹി ജയില്‍ ഡി.ജി.പിക്ക് നോട്ടീസയച്ച കോടതി സംഭവത്തില്‍ നാബിറിന്റെ മെഡിക്കല്‍ പരിശോധനക്കും ഉത്തരവിട്ടു. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.