LiveTV

Live

National

മോദിക്കെതിരെ മത്സരിക്കുന്നില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്; കാരണം..

ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ ബി.എസ്.പി - എസ്.പി സഖ്യത്തെ പിന്തുണക്കും

മോദിക്കെതിരെ മത്സരിക്കുന്നില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്; കാരണം..

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍. ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ ബി.എസ്.പി - എസ്.പി സഖ്യത്തെ പിന്തുണക്കും. ദലിത് വോട്ടുകള്‍ ബി.ജെ.പിക്കെതിരെ ഏകീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.എസ്.പി അധ്യക്ഷ മായാവതി ബി.ജെ.പിയുടെ ഏജന്‍റെന്ന് ആക്ഷേപിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ചന്ദ്രശേഖര്‍ മത്സരിച്ച് ദലിത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തന്‍റെ സ്ഥാനാര്‍ഥിത്വം ഒരു വിധത്തിലും മോദിക്കും ബി.ജെ.പിക്കും അനുകൂലമായി മാറാന്‍ പാടില്ലെന്ന് വ്യക്തമാക്കി മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയത്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി ഏജന്‍റെന്ന മായാവതിയുടെ ആരോപണത്തോട് ചന്ദ്രശേഖര്‍ ഇങ്ങനെ പ്രതികരിച്ചു- "നമ്മുടെ തന്നെ ആളുകള്‍ നമ്മളെ ബി.ജെ.പി ഏജന്‍റെന്ന് വിളിക്കുകയാണ്. എന്നാലും മായാവതി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് എന്‍റെ ആഗ്രഹം".