LiveTV

Live

National

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

രാഷ്ട്രീയ പ്രചരണത്തിനായി രാജ്യത്തിന്റെ പ്രതിരോധ സേനയെ ഉപയോഗിക്കരുതെന്ന് കമ്മീഷന്‍. 

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ചതിന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തു. രാഷ്ട്രീയ പ്രചാരണത്തിനായി രാജ്യത്തിന്റെ പ്രതിരോധ സേനയെ ഉപയോഗിക്കരുതെന്ന് കമ്മീഷന്‍. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിന് വിലക്ക്. ചൗക്കി ദാര്‍ ചോര്‍ ഹെ എന്ന പരസ്യത്തിനാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ വിലക്കേര്‍പ്പെടുത്തിയത്.

അതിനിടെ വിവാദമായ പി.എം നരേന്ദ്രമോദി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു വരുത്തി. ഇന്നലെ കമ്മീഷന്‍ അംഗങ്ങള്‍ ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിച്ചിരുന്നു . കമ്മീഷന്റെ പ്രതികരണത്തില്‍ തൃപ്തരാണെന്നും സിനിമ എത്രയും പെട്ടെന്ന് പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വിവേക് ഒബ്റോയ് പറഞ്ഞു.