LiveTV

Live

National
live

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ വ്യാപക അക്രമം Live Blog

11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഒഡീഷയിലെ 35ഉം തമിഴ്നാട്ടിലെ 18ഉം നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്നാണ്.

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ വ്യാപക അക്രമം Live Blog

ബംഗാളില്‍ തൃണമൂൽ ഭീകരതയെന്ന് യെച്ചൂരി

ബംഗാളിലെ സി.പി.എം സ്ഥാനാർഥിക്കെതിരെ നടന്ന ആക്രമണം തൃണമൂൽ കോണ്‍ഗ്രസിന്റെ ഭീകരതക്ക് തെളിവാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും യെച്ചൂരി പറഞ്ഞു. ഇന്ന് വോട്ടെടുപ്പിനിടയാണ് ബംഗാളില്‍ വ്യാപക അക്രമമുണ്ടായത്.

Last updated

പോളിങ് ഉച്ചയോടെ സജീവമായി

ജമ്മു കാശ്മീർ, ഒഡീഷ, ഛത്തിസ്‍ഗഡ് സംസ്ഥാനങ്ങളിൽ ഉച്ചയോടെയാണ് പോളിങ് സജീവമായത്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ആഹ്വാനം നിലനിൽക്കുന്ന കാശ്മീരിലും ഛത്തിസ്‍ഗഡിലും കുറഞ്ഞ പോളിങ് ശതമാനമാണ് തുടക്കത്തില്‍ രേഖപ്പെടുത്തിയത്

Last updated

മധുരയില്‍ സംഘര്‍ഷം

മധുരയിലെ മേലൂരില്‍ എ.ഐ.എ.ഡി.എം.കെ - എ.എം.എം.കെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവാവദൂര്‍ പോളിങ് ബൂത്തിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.

Last updated

പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം

ഡാര്‍ജിലിങ് മണ്ഡലത്തിലെ സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റായ്ഗഞ്ച് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സി.പി.എം ആരോപിച്ചു.

Last updated

9 മണി വരെ പോളിങ് ശതമാനം

അസം- 9.51 ശതമാനം, ജമ്മു കശ്മീര്‍- 0.99 ശതമാനം, കര്‍ണാടക- 7.54 ശതമാനം, മാഹി- 0.85 ശതമാനം, മണിപ്പൂര്‍- 14.99 ശതമാനം, ഒഡീഷ- 2.15 ശതമാനം, തമിഴ്നാട്- 0.81 ശതമാനം, ഉത്തര്‍ പ്രദേശ്- 3.99 ശതമാനം, പശ്ചിമ ബംഗാള്‍- 0.55 ശതമാനം, ഛത്തീസ്ഗഡ്- 7.75 ശതമാനം, പുതുച്ചേരി- 1.62 ശതമാനം, ബിഹാര്‍- 12.27 ശതമാനം

Last updated

പ്രകാശ് രാജും നിര്‍മല സീതാരാമനും വോട്ട് രേഖപ്പെടുത്തി

ബംഗളൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പ്രകാശ് രാജും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും വോട്ട് രേഖപ്പെടുത്തി.

Last updated

തമിഴ്നാട്ടില്‍ പ്രമുഖരെല്ലാം വോട്ട് ചെയ്തു

Last updated

ഏഴ് ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെച്ചു

മധുരയിലെ ഏഴ് ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തകരാറുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി. കന്യാകുമാരിയില്‍ മൂന്ന് ബൂത്തുകളില്‍ പോളിങ് തുടങ്ങാന്‍ വൈകി.

Last updated

ഉത്തര - ദക്ഷിണ - കിഴക്കന്‍ മേഖലകള്‍ക്ക് നിര്‍ണ്ണായകം

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ വ്യാപക അക്രമം Live Blog

തമിഴ്നാട്ടില്‍ വെല്ലൂര്‍ ഒഴികെ എല്ലായിടത്തും വോട്ടെടുപ്പ് ഇന്ന് പൂര്‍‌ത്തിയാകും. ഉത്തര്‍പ്രദേശിലെ എട്ട് നിര്‍‌ണ്ണായക മണ്ഡലങ്ങള്‍ വിധി എഴുതുന്നത് ഇന്നാണ്. ആഗ്ര, ബുലന്ദ് ശഹര്‍, അംറോഹ, മധുര തുടങ്ങി എട്ടും നിലവില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ്. ഇത്തവണ പക്ഷെ എസ്.പി - ബി.എസ്.പി സഖ്യം വന്നതോടെ ബി.ജെ.പിക്ക് വെല്ലുവിളി ശക്തമാണ്. കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍, മഹാരാഷ്ട്രയിലെ പത്തിടത്ത്, ബീഹാറിലെയും ഒഡീഷയിലെയും അസമിലെയും അഞ്ചിടങ്ങളില്‍, പശ്ചിമ ബംഗാളിലെ മൂന്ന്, പുറമെ ജമ്മുവിലെ കത്വ മേഖല ഉള്‍ക്കൊള്ളുന്ന ഉധംപൂര്‍ അടക്കം രണ്ട് മണ്ഡലങ്ങളിലും മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലും ഇന്നാണ് തെരഞ്ഞെടുപ്പ്.

Last updated

ചിദംബരം പെരുമാറ്റച്ചട്ടം ലംഘിച്ചു

കോണ്‍ഗ്രസ് നേതാവ് നേതാവ് പി.ചിദംബരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു. കൈപ്പത്തി ചിഹ്നത്തിലും ഉദയസൂര്യന്‍ ചിഹ്നത്തിലും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. ശിവഗംഗയില്‍ വോട്ട് ചെയ്ത ശേഷമായിരുന്നു അഭ്യര്‍ഥന.

Last updated

വോട്ടെടുപ്പ് 11 സംസ്ഥാനങ്ങളില്‍

17ആം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഒഡീഷയിലെ 35ഉം തമിഴ്നാട്ടിലെ 18ഉം നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്നാണ്.

Last updated